യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ തിരികെ നല്‍കണം; ജെറ്റ് എയര്‍വെയ്‌സിന് ഹൈക്കോടതി നോട്ടീസ്

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കഴിഞ്ഞ മാസം സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റിന്റെ മുഴുവന്‍ തുകയും റീഫണ്ട് ചെയ്ത് നല്‍കണമെന്ന ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ജെറ്റ് എയര്‍വെയ്‌സിന് നോട്ടീസയച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ബിജോണ്‍ കുമാര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ രാജേന്ദ്ര മേനോന്‍, എ ജെ ബംബാനി എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

കേസ് പരിഗണിക്കുന്ന ജൂലൈ 15ന് മുമ്പായി ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ തിരികെ നല്‍കണം; ജെറ്റ് എയര്‍വെയ്‌സിന് ഹൈക്കോടതി നോട്ടീ

പൊടുന്നനെ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് മൂലം യാത്രക്കാര്‍ക്ക് വലിയ പ്രയാസമാണ് ഉണ്ടായതെന്ന് ഹരജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങള്‍ നിര്‍ത്തിവച്ചതു മൂലം ഉപഭോക്താക്കള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ 360 കോടിയോളം രൂപയാണ് ടിക്കറ്റ് നിരക്ക് ഇനത്തില്‍ കുടുങ്ങിക്കിടക്കുന്നത്. വിമാനം മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്രയാസങ്ങള്‍ക്കൊപ്പം കൂടുതല്‍ നിരക്കില്‍ ടിക്കറ്റ് എടുക്കേണ്ടി വന്നതിലൂടെ അവര്‍ക്ക് സാമ്പത്തിക നഷ്ടവുമുണ്ടായി. ജെറ്റ് എയര്‍വെയ്‌സിന്റെ ആയിരത്തിലേറെ ഷെഡ്യൂളുകളാണ് കാന്‍സല്‍ ചെയ്തതെന്നും യാത്രക്കാരെ അവരുടെ വിധിക്കു വിട്ട് കമ്പനി നിഷ്‌ക്രിയമായി ഇരിക്കുകയാണെന്നും ഹരജിക്കാരന്‍ കുറ്റപ്പെടുത്തി.

ഇത്തവണ ആഭ്യന്തര ടൂറിസം കൊഴുക്കും; പകുതിയിലേറെ ഇന്ത്യക്കാരുടെയും അവധിക്കാല യാത്ര ആഭ്യന്തര സൗന്ദര്യം നുകരാന്‍ഇത്തവണ ആഭ്യന്തര ടൂറിസം കൊഴുക്കും; പകുതിയിലേറെ ഇന്ത്യക്കാരുടെയും അവധിക്കാല യാത്ര ആഭ്യന്തര സൗന്ദര്യം നുകരാന്‍

ടിക്കറ്റ് തുക മുഴുവന്‍ റീഫണ്ട് ചെയ്ത് നല്‍കുന്നതോടൊപ്പം പകരം യാത്രക്കായി ചെലവഴിച്ച തുകയ്ക്കുകള്‍പ്പെടെ നഷ്ടപരിഹാരവും നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

English summary

Delhi High Court notice to Jet Airways

Delhi High Court notice to Jet Airways
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X