ഫാഷൻ ലോകത്തെ പുത്തന് കാഴ്ചകളുമായി ഫാറ്റിസ് കൊച്ചിന് എക്സ്പോ ഇന്ന് ആരംഭിച്ചു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോയുടെ ഉദ്ഘാടനം കൊച്ചി മേയർ സൗമിനി ജയിൻ നിർവ്വഹിച്ചു.
സിനിമാ താരങ്ങളായ നിക്കി ഗൽറാണി, ദുർഗ കൃഷ്ണ, ഫാഷൻ കൊറിയോഗ്രാഫറായ ധാലു കൃഷ്ണദാസ്, ഫാറ്റിസിന്റെ മാനേജിംഗ് ഡയറക്ടർ നൗഷി ഫാറ്റിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫാറ്റിസിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ചാണ് എക്സ്പോ നടത്തുന്നത്.

സൗത്ത് ഇന്ത്യയിലെ തന്നെ പ്രശസ്തമായ സെലിബ്രിറ്റി ഡിസൈനർ ബോട്ടീക്കാണ് ഫാറ്റിസ്. മിക്ക മുൻനിര നായികമാരും ഫാറ്റിസിന്റെ ഫാഷൻ കളക്ഷനുകളാണ് തിരഞ്ഞെടുക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫി, ആഭരണങ്ങൾ, ഫാഷൻ മേക്കപ്പ്, മെഹന്ദി ഡിസൈനുകൾ, വെഡിങ് കളക്ഷൻ തുടങ്ങിയവയാണ് ഫാറ്റിസ് എക്സ്പോയുടെ പ്രധാന ആകർഷണം.
മുബൈ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഫാറ്റിസിന് ഷോറൂമുകളുണ്ട്. ഫാറ്റിസിന്റെ കൊച്ചി ഷോറൂമിലാണ് എക്സ്പോ നടക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോ മെയ് അഞ്ചിന് അവസാനിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
