ഗോ എയറിൽ പരിചയസമ്പന്നരായ ജോലിക്കാർക്ക് അവസരം; ജെറ്റ് എയർവെയ്സ് ജീവനക്കാർക്ക് ആശ്വാസം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബഡ്ജറ്റ് എയർലൈനായ ഗോ എയറിൽ പരിചയസമ്പന്നരായ കാബിൻ ക്രൂ അംഗങ്ങളെ ആവശ്യമുണ്ട്. താത്പര്യമുള്ളവർക്ക് 2019 മേയ് 8ന് ബംഗളൂരു കെമ്പ​ഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കാം. സർവ്വീസ് പൂർണമായും നിർത്തിയതോടെ ജോലി നഷ്ട്ടപ്പെട്ട ജെറ്റ് എയർവെയ്സ് ജീവനക്കാർക്ക് ഈ അവസരം ഉപയോ​ഗിക്കാവുന്നതാണ്.

 

​ഗോ എയറിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ജോലിക്കാരെ തേടുന്ന വിവരം അറിയിച്ചിരിക്കുന്നത്. വോക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. ഗോ എയർ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളനുസരിച്ച് ജോലി ലഭിക്കുന്നവർക്ക് ബംഗളൂരുവിൽ തന്നെയായിരിക്കും നിയമനം ലഭിക്കുക. അപേക്ഷകർക്ക് 18 വയസിനും 30 വയസിനും ഇടയിൽ ആയിരിക്കണം പ്രായം. പരിചയസമ്പന്നരായവർക്ക് പ്രായം 35 വയസ്സു വരെയാകാം.

ഗോ എയറിൽ പരിചയസമ്പന്നരായ ജോലിക്കാർക്ക് അവസരം; ജെറ്റ് എയർവെയ്സ് ജീവനക്കാർക്ക് ആശ്വാസം

അപേക്ഷകർ ബയോഡേറ്റ, ഏറ്റവും പുതിയ പാസ്പോർട്ട് സൈസ്, 12 ക്ലാസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാസ്പോർട്ട് എന്നിവയുടെ കോപ്പി തുടങ്ങിയവ കൈയിൽ കരുതണം.

ജോലി ലഭിക്കുന്നവർക്ക് മുംബൈയിൽ മൂന്നു മാസത്തെ പരിശീലനം ലഭിക്കുന്നതാണ്. മുംബൈയാണ് ​ഗോ എയറിന്റെ ആസ്ഥാനം.

malayalam.goodreturns.in

English summary

GoAir cabin crew recruitment

Budget airline GoAir is looking to hire experienced cabin crew members. Interested job-seekers can go for walk-in interviews in Bengaluru on May 8, 2019. As per the GoAir's official website, all positions are based in Bengaluru.
Story first published: Saturday, May 4, 2019, 8:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X