ഉരുളക്കിഴങ്ങ് കേസ് വഴിത്തിരിവില്‍; കേസ് പിന്‍വലിച്ചാല്‍ മാത്രം പോരാ പെപ്‌സികോ നഷ്ടപരിഹാരവും നല്‍കണമെന്ന് കര്‍ഷകര്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഹ്മദാബാദ്: ലെയ്സ് ഉണ്ടാക്കുന്ന സവിശേഷ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെ പെപ്സികോ ഇന്ത്യ നല്‍കിയ കേസ് പുതിയ വഴിത്തിരിവില്‍. ഗുജറാത്ത് സര്‍ക്കാരുമായി പെപ്‌സികോ നടത്തിയ ചര്‍ച്ചയില്‍ കേസ് പിന്‍വലിക്കാനും കോടതിക്കു പുറത്ത് പരിഹാരം കാണാനും അധികൃതര്‍ സന്നദ്ധത അറിയിച്ചിരുന്നു.

കൊച്ചി-ഡല്‍ഹി റൂട്ടിലടക്കം 12 പുതിയ വിമാനങ്ങളുമായി സ്‌പൈസ്ജെറ്റ് കൊച്ചി-ഡല്‍ഹി റൂട്ടിലടക്കം 12 പുതിയ വിമാനങ്ങളുമായി സ്‌പൈസ്ജെറ്റ്

കേസ് പിന്‍ലിക്കല്‍ നിരുപാധികമാവണം

കേസ് പിന്‍ലിക്കല്‍ നിരുപാധികമാവണം

എന്നാല്‍ കേസ് പിന്‍വലിക്കുന്നത് നിരുപാധികമായിരിക്കണമെന്നും വിത്തിന്റെ ഉപയോഗം അടക്കമുള്ള കാര്യങ്ങളില്‍ ഒരു ഉപാധിയും പാടില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. മാത്രമല്ല, അന്യായമായി തങ്ങള്‍ക്കെതിരേ കേസ് നല്‍കി ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയ്യാറാവണമെന്നും ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷകരും കര്‍ഷക സംഘടനാ നേതാക്കളും സാമൂഹിക സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു.

വിശദാംശങ്ങള്‍ പുറത്തുവിടണം

വിശദാംശങ്ങള്‍ പുറത്തുവിടണം

അതോടൊപ്പം ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി പെപ്‌സികെ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹത്തിന്റെ അറിവില്ലാതെ അത്തരമൊരു ഒത്തുതീര്‍പ്പും സാധ്യമല്ലെന്നാണ് കര്‍ഷകരുടെ നിലപാട്. നിരുപാധികം കേസ് പിന്‍വലിക്കുകയല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്നും അവര്‍ അറിയിച്ചു. പെപ്‌സി കേസ് കൊടുത്ത ബിപിന്‍ഭായ് പട്ടേല്‍, ഛബിഭായ് പട്ടേല്‍, വിനോദ്ഭായ് പട്ടേല്‍ എന്നീ ഗുജറാത്ത് കര്‍ഷകരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മാപ്പ് പറയണമെന്ന് കിസാന്‍ സഭ

മാപ്പ് പറയണമെന്ന് കിസാന്‍ സഭ

അതിനിടെ, കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിച്ച് കമ്പനി നിരുപാധികം മാപ്പ് പറയുകയും മാതൃകാപരമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്തിട്ടില്ലെങ്കില്‍ പെപ്‌സികോയ്‌ക്കെതിരായ പ്രതിഷേധം ശക്തിപ്പെടുത്തുമെന്ന് ഓള്‍ ഇന്ത്യാ കിസാന്‍ സഭ മുന്നറിയിപ്പ് നല്‍കി. ഇതിന് കമ്പനി ഒരുക്കമല്ലെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് സംഘടന ആവശ്യപ്പെട്ടു.

വിത്ത് ഉപയോഗിച്ചതിന് കേസ്

വിത്ത് ഉപയോഗിച്ചതിന് കേസ്

തങ്ങളുടെ അനുവാദമില്ലാതെ തങ്ങള്‍ക്ക് പേറ്റന്റുള്ള പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെന്ന് കാണിച്ചാണ് സബര്‍ക്കന്ത, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരേ വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്സി കേസ് കൊടുത്തത്. പെപ്സി കമ്പനിയുടെ കേസ് പരിഗണിച്ച് അഹമ്മദാബാദ് കൊമേഴ്സ്യല്‍ കോടതി കര്‍ഷകര്‍ക്കെതിരായി താത്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കര്‍ഷകരില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേസ് പിന്‍വലിച്ച് കോടതിക്കു പുറത്ത് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ പെപ്‌സി തയ്യാറാവുകയായിരുന്നു.

എഫ്എല്‍ 2027 ഉരുളക്കിഴങ്ങ്

എഫ്എല്‍ 2027 ഉരുളക്കിഴങ്ങ്

സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട്-2001 പ്രകാരം തങ്ങള്‍ക്കാണെന്നാണ് കമ്പനി പറയുന്നത്. അതേസമയം പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നാണ് കര്‍ഷകരുടെ വാദം.

എഫ്എല്‍ 2027 വിഭാഗം ഉരുളക്കിഴങ്ങാണ് ലെയ്സ് ഉണ്ടാക്കുന്നതിനായി പെപ്സികോ ഉപയോഗിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി 2009ല്‍ ഇന്ത്യയിലാണ് എഇ5 ട്രേഡ്മാര്‍ക്കില്‍ ഉല്‍പാദനം ആരംഭിച്ചത്. പഞ്ചാബിലെ കര്‍ഷകരെ ഉപയോഗിച്ചായിരുന്നു ഉത്പാദനം.

 

ഉരുളക്കിഴങ്ങ് കൃഷി

ഉരുളക്കിഴങ്ങ് കൃഷി

ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശാശ്വത പരിഹാരം കാണാമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ഉറപ്പിന്‍മേലാണ് കേസ് പിന്‍വലിക്കാമെന്ന് തങ്ങള്‍ സമ്മതിച്ചതെന്നും പെപ്‌സികോ വക്താവ് അറിയിച്ചു.

കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്ന് പെപ്‌സികോ അറിയിച്ചിരുന്നുവെങ്കിലും കര്‍ഷകര്‍ അതിന് സമ്മതിച്ചിരുന്നില്ല. കേസ് പൂര്‍ണമായും പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ആ ആവശ്യമാണ് ഇപ്പോള്‍ പെപ്‌സികോ അംഗീകരിച്ചിരിക്കുന്നത്. വിവിധ കര്‍ഷക സംഘടനകള്‍ക്കു പുറമെ, രാഷ്ട്രീയ പാര്‍ട്ടികളും യൂനിയനുകളും കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

 

വാട്ട്‌സ്ആപ്പ് പെയ്‌മെന്റ് സര്‍വീസ് ട്രയല്‍ റണ്‍ തുടങ്ങി; ആര്‍ബിഐയുടെ വ്യവസ്ഥകള്‍ പാലിക്കുമെന്ന് സുപ്രിംകോടതിയില്‍വാട്ട്‌സ്ആപ്പ് പെയ്‌മെന്റ് സര്‍വീസ് ട്രയല്‍ റണ്‍ തുടങ്ങി; ആര്‍ബിഐയുടെ വ്യവസ്ഥകള്‍ പാലിക്കുമെന്ന് സുപ്രിംകോടതിയില്‍

English summary

pepsico case against farmers

pepsico case against farmers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X