ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; അഞ്ച് റീച്ചാർജ് പ്ലാനുകൾ നിർത്തലാക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്. ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) ഉപഭോക്താക്കൾക്ക് നൽകിയിരുന്ന വിവിധ പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി. ഇത് സംബന്ധിച്ച് പുറത്തു വന്ന റിപ്പോർട്ട് അനുസരിച്ച് കമ്പനി അഞ്ച് സ്പെഷ്യൽ താരിഫ് വൗച്ചറുകളാണ് (എസ്ടിവികൾ) വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

എസ്ടിവി 333, എസ്ടിവി 339, എസ്ടിവി 379, എസ്ടിവി 392, എസ്ടിവി 444 എന്നിവയാണ് കമ്പനി നീക്കം ചെയ്ത പ്ലാനുകൾ. ഈ പ്ലാനുകൾ നീക്കം ചെയ്യുന്നത് ഉപഭോക്താക്കളെ ബാധിക്കില്ലെന്നും കാലഹരണപ്പെട്ട പദ്ധതികൾ നീക്കം ചെയ്ത് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായാണ് നിലവിലെ പരിഷ്കരങ്ങളെന്നും കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; അഞ്ച് റീച്ചാർജ് പ്ലാനുകൾ നിർത്തലാക്കി

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് നിരവധി പുതിയ പ്ലാനുകൾ കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷമാണ് പഴയ പ്ലാനുകൾ വെട്ടിച്ചുരുക്കിയത്. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങിയ ടെലികോം എതിരാളികളുമായി മത്സരിക്കാൻ ബിഎസ്എൻഎൽ ഇതിനോടകം തന്നെ നിരവധി പരിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്. പുതിയ കണക്കുകൾ പ്രകാരം 2019 ഫെബ്രുവരിയിൽ റിലയൻസ് ജിയോടൊപ്പം പുതിയ വരിക്കാരെ ചേർക്കുന്നതിൽ പിടിച്ചു നിന്ന ഏക ടെലികോം കമ്പനി ബിഎസ്എൻഎൽ ആണ്.

ഇതാദ്യമായല്ല ബിഎസ്എൻഎൽ കാലഹരണപ്പെട്ട പ്ലാനുകൾ നീക്കം ചെയ്യുന്നത്. മുമ്പ് ചില ടോക്ക് ടൈം റീച്ചാർജുകളും ബിഎസ്എൻഎൽ ഇത്തരത്തിൽ ഒഴിവാക്കിയിരുന്നു. ബിഎസ്എൻഎൽ ഒഴിവാക്കിയ എസ്ടിവി 333 രൂപയുടെ പ്ലാൻ അനുസരിച്ച് അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 3 ജിബി ഡാറ്റയുമാണ് ലഭിച്ചിരുന്നത്. 45 ദിവസമായിരുന്നു ഈ പ്ലാനിന്റെ കാലാവധി. എസ്ടിവി 444 രൂപയുടെ പ്ലാനിൻ ദിവസവും 4 ജിബി ഡേറ്റ 60 ദിവസത്തേക്കാണ് ലഭിച്ചിരുന്നത്. 379 രൂപയുടെ പ്ലാൻ അനുസരിച്ച് ദിവസവും 4 ജിബിക്കൊപ്പം ബിഎസ്എൻഎൽ നെറ്റ്‌വർക്കിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും മറ്റു നെറ്റ്‌വർക്കിലേക്ക് ദിവസവും 30 മിനിറ്റ് സൗജന്യ കോളും ലഭിച്ചിരുന്നു. എസ്ടിവി 339 വഴി 3 ജിബി ഡേറ്റ 26 ദിവസത്തെ കാലാവധിയിലാണ് ലഭിച്ചിരുന്നത്.

malayalam.goodreturns.in

English summary

BSNL Removed Five Tariff Plans

BSNL has just removed about five Special Tariff Vouchers (STVs) from its website. STV 333, STV 339, STV 379, STV 392 and STV 444 Are the removed plans.
Story first published: Wednesday, May 8, 2019, 7:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X