ആമസോൺ വഴി തട്ടിപ്പ് വ്യാപകം, കാശ് പോകുന്നത് ഇങ്ങനെ; ഓൺലൈൻ ഷോപ്പിം​​ഗുകാർ സൂക്ഷിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തെ നമ്പർ വൺ ഓൺലൈൻ ഷോപ്പിം​ഗ് സൈറ്റായ ആമസോൺ വഴി പണ തട്ടിപ്പുകൾ വ്യാപകമാകുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി വ്യാപാരികളുടെ അക്കൗണ്ടിൽ നിന്നാണ് ഹാക്കർമാർ പണം പിൻവലിച്ചിരിക്കുന്നത്. നൂറുകണക്കിന് വിൽപനക്കാരുടെ അക്കൗണ്ടുകളിലാണ് ഹാക്കർമാർ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇത് ​ഗുരുതരമായ ഓൺലൈൻ ആക്രമണമാണെന്ന് ആമസോൺ വ്യക്തമാക്കി.

യു.കെ ലീ​ഗൽ ഡോക്യുമെന്റ് പ്രകാരം 2018 മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പുകൾ നടന്നിരിക്കുന്നത്. ആമസോൺ അപകട സാധ്യതയുള്ള അക്കൗണ്ടുകളെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. ഹാക്കർമാർ സെല്ലർമാരുടെ അക്കൗണ്ട് വിവരങ്ങൾ മാറ്റിയ ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. ഈ രീതിയിലുള്ള ആദ്യത്തെ തട്ടിപ്പ് ആമസോണിൽ നടന്നത് കഴി‍ഞ്ഞ വർഷം മേയ് 16ന് ആണെന്ന് കമ്പനി വ്യക്തമാക്കി.

ആമസോൺ വഴി തട്ടിപ്പ് വ്യാപകം, കാശ് പോകുന്നത് ഇങ്ങനെ; ഓൺലൈൻ ഷോപ്പിം​​ഗുകാർ സൂക്ഷിക്കുക

ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്ഫോമായ ആമസോൺ മാനുവൽ ഇൻപുട്ട് കുറച്ച് ഓട്ടോമേറ്റ‍ഡ് ആക്കിയതിന്റെ ഭാ​ഗമാണ് തട്ടിപ്പ് നടക്കാൻ പ്രധാന കാരണമെന്ന് വി​ദ​ഗ്ധർ പറയുന്നു. ആമസോൺ ​ദുരുപയോ​ഗം ചെയ്യപ്പെടാനും കുറ്റവാളികളെ കണ്ടെത്താനാകാത്തതിനും പ്രധാന കാരണം ഇതാണ്.

ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോഴും ഇന്ന് തട്ടിപ്പുകൾ നടക്കുന്നുണ്ട്. അതുകൊണ്ട് പണമിടപാട് ഓൺലൈനായി നടത്താതെ ക്യാഷ് ഓൺ ഡെലിവറി നടത്തുന്നതാണ് നല്ലത്. ആദായ വിൽപന, വമ്പിച്ച ലാഭം തുടങ്ങിയ പരസ്യങ്ങളുമായി ഫ്ലിപ്കാർട്ടിന്റെയും ആമസോണിന്റെയുമൊക്കെ പേരിൽ തട്ടിപ്പ് നടത്തുന്നവരും നിരവധിയാണ്. ഒറ്റ നോട്ടത്തിൽ ഓൺലൈൻ ഷോപ്പിം​ഗ് സൈറ്റുകളുടെ ലിങ്കാണെന്ന് തെറ്റിദ്ധരിച്ചാണ് ഇത്തരം തട്ടിപ്പുകളിൽ വീഴുന്നത്. ക്ക് ചെയ്താലെത്തുന്നത് ഫ്ലിപ്കാർട്ടിന്റെ അതേ രൂപത്തിലുള്ള പേജിൽ ബാങ്ക് വിവരങ്ങൾ കൂടി നിങ്ങൾ നൽകിയാൽ അക്കൗണ്ടിൽ നിന്ന് കാശ് പോകുമെന്ന കാര്യം ഉറപ്പ്. അതുകൊണ്ട് ഫ്ലിപ്കാർട്ട്, ആമസോൺ ഉൾപ്പെടെയുള്ളവയുടെ ശരിയായ വെബ്സൈറ്റ് തന്നെയാണോയെന്ന് പരിശോധിച്ച ശേഷം മാത്രമേ മുന്നോട്ട് പോകാവൂ.

malayalam.goodreturns.in

Read more about: amazon fraud ആമസോൺ
English summary

Amazon Hit By Hackers

Money fraud is widespread through the Amazon, the world's No. 1 online shopping site.
Story first published: Thursday, May 9, 2019, 15:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X