ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സൂപ്പർ ഓഫർ; ഡേറ്റയും കാലാവധിയും ഇരട്ടിയാക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിയോ ഓഫറുകൾക്ക് ഒപ്പം പിടിച്ചു നിൽക്കാൽ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബി.എസ്.എൻ.എൽ) വീണ്ടും താരിഫ് ഓഫറുകളിൽ മാറ്റം വരുത്തുന്നു. രണ്ട് പ്രീപെയ്ഡ് സ്പെഷ്യൽ താരിഫ് വൗച്ചറുകളാണ് കമ്പനി ഇപ്പോൾ പുതുക്കിയിരിക്കുന്നത്. 47 രൂപയുടെയും 198 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ പരിഷ്കരിച്ചിരിക്കുന്നത്. ജിയോ, എയർടെൽ തുടങ്ങിയ കമ്പനികളുമായുള്ള താരിഫ് യുദ്ധത്തിന്റെ ഭാ​ഗമാണ് നിലവിലെ പരിഷ്കരണം.

198 രൂപുടെ റീചാർജ് ഓഫറിൽ നിലവിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടി ഡേറ്റയും ഇരട്ടി കാലാവധിയുമാണ് ഇനി മുതൽ,ലഭിക്കുക. 47 രൂപയുടെ ടോക്ക് ടൈം മാത്രമുണ്ടായിരുന്ന റീച്ചാർജ് ഓഫറിനൊപ്പവും ഇനി മുതൽ ഡേറ്റ ലഭ്യമാകും. ജൂൺ 30 വരെ നിരവധി പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം 2.21 ജിബി ഡാറ്റ അധികമായി നൽകുന്ന ബംബർ ഓഫറും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സൂപ്പർ ഓഫർ; ഡേറ്റയും കാലാവധിയും ഇരട്ടിയാക്കി

198 രൂപയുടെ റീച്ചാർജ് പ്ലാൻ അനുസരിച്ച് ദിവസവും രണ്ട് ജിബി വീതം 54 ദിവസത്തേക്കാണ് ഡേറ്റ ലഭിക്കുക. മുമ്പ് ദിവസം 1.5 ജിബി ഡാറ്റയും 28 ദിവസം കാലാവ​ധിയുമാണ് ലഭിച്ചിരുന്നത്. അതായത് മുമ്പ് ഈ പ്ലാൻ വഴി ഉപഭോക്താക്കൾക്ക് ആകെ ലഭിച്ചിരുന്നത് 42 ജിബി ഡേറ്റ ആയിരുന്നു. എന്നാൽ നിലവിലെ പരിഷ്കരണത്തോടെ 108 ജിബിയാണ് വരിക്കാർക്ക് വാ​ഗ്ദാനം ചെയ്യുന്നത്.

47 രൂപയുടെ ടോക്ക് ടൈം പ്ലാനിനൊപ്പം ഇപ്പോൾ അധികമായി ലഭിക്കുന്നത് ദിവസവും ഒരു ജിബി ഡേറ്റയാണ്. കൂടാതെ അൺലിമിറ്റഡ് ലോക്കൽ എസ്ടിഡി കോളുകളും ലഭിക്കും. 9 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി. ജനുവരിയിൽ ആരംഭിച്ച നിരവധി പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം അധിക ഡേറ്റ നൽകുന്ന ബിഎസ്എൻഎൽ ബംബർ ഓഫറിന്റെ കാലാവധി ജൂൺ വരെ നീട്ടിയിട്ടുമുണ്ട്.

malayalam.goodreturns.in

English summary

BSNL Prepaid Recharge Plans Revised

BSNL revised STV 198 anad STV 47 plan. customers will get double data and validity. And BSNL bumber offer extended to june 30 also.
Story first published: Friday, May 10, 2019, 14:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X