ബ്രിട്ടനിലെ ഏറ്റവും വലിയ ധനികരായി ഹിന്ദുജ സഹോദരങ്ങള്‍; സമ്പാദ്യം 22 ബില്യണ്‍ പൗണ്ട്

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയും ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് ശ്രീ ഹിന്ദുജയും ഗോപി ഹിന്ദുജയും ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായി സണ്‍ഡേ ടൈംസിന്റെ പട്ടികയില്‍ ഒന്നാമതെത്തുന്നത്. 2014ലും 2017ലുമായിരുന്നു ഇതിനും മുമ്പ് ഇരുവരും പട്ടികയില്‍ ആദ്യമെത്തിയത്.

 
ബ്രിട്ടനിലെ ഏറ്റവും വലിയ ധനികരായി ഹിന്ദുജ സഹോദരങ്ങള്‍; സമ്പാദ്യം 22 ബില്യണ്‍ പൗണ്ട്

ഹിന്ദുജ സഹോദരങ്ങളുടെ സമ്പാദ്യം കഴിഞ്ഞ വര്‍ഷം നേടിയ 1.356 ബില്യണ്‍ പൗണ്ട് ഉള്‍പ്പെടെ 22 ബില്യണ്‍ പൗണ്ടാണെന്ന് ബിബിസി വ്യക്തമാക്കി. 1914ല്‍ മുംബൈയില്‍ ആരംഭിച്ച ഹിന്ദുജ ഗ്രൂപ്പിന്റെ ബിസിനസ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരന്നുകിടക്കുകയാണ്. ഓയില്‍, ഗ്യാസ്, ഐടി, ഊര്‍ജം, മീഡിയ, ബാങ്കിങ്, സമ്പാദ്യം, ആരോഗ്യം തുടങ്ങിയ വൈവിധ്യമാര്‍ന്ന രംഗങ്ങളിലാണ് ഹിന്ദുജ ഗ്രൂപ്പിന്റെ നിക്ഷേപങ്ങള്‍.

1979ല്‍ ലണ്ടനിലേക്ക് താമസം മാറിയ 83 വയസുള്ള ശ്രീ ഹിന്ദുജയും 79 വയസുള്ള ഗോപി ഹിന്ദുജയും തന്നെയാണ് ഇപ്പോഴും ലോകമാകമാനം വ്യാപിച്ച് കിടക്കുന്ന തങ്ങളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ നെടുംതൂണുകളായി പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടനിലെ ചരിത്രപ്രസിദ്ധമായ വൈറ്റ് ഹാളിലെ ഓള്‍ഡ് വാര്‍ ഓഫീസ് 2014ല്‍ ഹിന്ദുജ സഹോദരങ്ങള്‍ വന്‍ തുക കൊടുത്ത് സ്വന്തമാക്കിയിരുന്നു. ഇവിടെ ഒരു ആഢംബര ഹോട്ടല്‍ തുടങ്ങാനാണ് ഹിന്ദുജ സഹോദരങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്.

കടക്കെണിയിലായ യുഎഇയിലെ മലയാളം ടിവി ചാനല്‍ ഉടമ മുങ്ങി; ജീവനക്കാര്‍ പെരുവഴിയില്‍

ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ സാമ്പത്തിക ശേഷിയുള്ള 1000 പേരുടെ പട്ടികയാണ് സണ്‍ഡേ ടൈംസ് ദിനപ്പത്രം പ്രസിദ്ധീകരിച്ചത്. വ്യക്തികളുടെ ഭൂസ്വത്ത്, മറ്റ് പ്രോപ്പര്‍ട്ടികള്‍, കലാ സൃഷ്ടികള്‍, കമ്പനികളിലെ ഓഹരികള്‍ തുടങ്ങിയവ പരിഗണിച്ചാണ് ധനികരെ തെരഞ്ഞെടുക്കുന്നത്. ബാങ്ക് അക്കൗണ്ടുകളിലെ പണം ഇതിനായി പരിഗണിക്കാറില്ല.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ പട്ടികയിലെ ഒന്നാമനായ കെമിക്കന്‍ കമ്പനി ഉടമ ജിം റാറ്റ്ക്ലിഫ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന്റെ സമ്പാദ്യം 2.9 ബില്യണ്‍ പൗണ്ട് കുറഞ്ഞതായി പത്രംവിലയിരുത്തി.

Read more about: wealth
English summary

hinduja brothers ranked wealthiest people in uk

hinduja brothers ranked wealthiest people in uk
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X