ട്രംപിനെ പേടിക്കില്ലെന്ന് ചൈന; കൂടുതല്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെയ്ജിംഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ അവഗണിച്ച് ചൈനയുടെ നടപടി. കൂടുതല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരു വര്‍ധിപ്പിച്ചാണ് ട്രംപിന്റെ ഭീഷണികള്‍ക്ക് ചൈന തിരിച്ചടി നല്‍കിയത്. 60 ബില്യണ്‍ ഡോളറിന്റെ 5140 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു മുതല്‍ 25 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ജൂണ്‍ ഒന്നു മുതലാണ് പുതുക്കിയ നിരക്ക് നിലവില്‍ വരിക.

 

200 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ഇപ്പോഴുള്ള 10 ശതമാനം തീരുവ 25 ശതമാനമായി വര്‍ധിപ്പിച്ച ട്രംപിന്റെ നടപടിക്ക് തിരിച്ചടിയായാണ് ചൈനയുടെ നീക്കം. ചൈനയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകമായിരുന്നു ചൈനയുടെ നടപടി. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് ചൈന വഴങ്ങില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ട്രംപിനെ പേടിക്കില്ലെന്ന് ചൈന; കൂടുതല്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

അമേരിക്കയും ചൈനയും തമ്മില്‍ മാസങ്ങളായി തുടരുന്ന വ്യാപാര തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും വാഷിംഗ്ടണില്‍ ചര്‍ച്ച നടത്തുന്നതിനിടെ 200 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ഇപ്പോഴുള്ള 10 ശതമാനം തീരുവ 25 ശതമാനമായി ട്രംപ് വര്‍ധിപ്പിച്ചതാണ് ചൈനയെ ചൊടിപ്പിച്ചത്. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് മുമ്പില്‍ ചൈന കീഴടങ്ങളില്ലെന്നും കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കൂ എന്നുമായിരുന്നു ട്രംപിന്റെ നടപടിയോടുള്ള ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഗെംഗ് ഷോംഗിന്റെ പ്രതികരണം.

അമേരിക്കന്‍ കമ്പനികളുടെ ബൗദ്ധികസ്വത്തുക്കള്‍ ചൈന മോഷ്ടിക്കുന്നു, വിവേചനപരമായ വ്യാപാരനിയമങ്ങള്‍ നടപ്പിലാക്കുന്നു തുടങ്ങിയ ആരോപണങ്ങളുയര്‍ത്തിയാണ് കഴിഞ്ഞവര്‍ഷം ജൂണില്‍ ട്രംപ് ചൈനയ്‌ക്കെതിരേ പുതിയ തീരുവ ഏര്‍പ്പെടുത്തിയത്. അതിനെതിരേ അമേരിക്കന്‍ ഫാം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചുകൊണ്ട് ചൈനയും തിരിച്ചടിച്ചിരുന്നു.

ഹോട്ട്‌സ്റ്റാറില്‍ ഐപിഎല്‍ ഫൈനല്‍ മല്‍സരം തല്‍സമയം കണ്ടത് രണ്ട് കോടിയോളം പേര്‍!

അതിനിടെ, അമേരിക്കയുമായി ഉടന്‍ തന്നെ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കണമെന്നും അത് വൈകിപ്പിച്ചാല്‍ ബുദ്ധിമുട്ടാവുമെന്നും ട്വിറ്ററിലൂടെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ചര്‍ച്ചകളില്‍ വന്‍ തിരിച്ചടി നേരിട്ട ചൈന, 2020ലെ അടുത്ത തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയില്‍ കരാര്‍ നീട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കേണ്ടെന്നായിരുന്നു ട്രംപിന്റെ ഭീഷണി. അടുത്ത തവണയും താന്‍ തന്നെ പ്രസിഡന്റായി വരുമെന്നും അപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കടുത്തതായി മാറുമെന്നും ട്രംപ് പറയുകയുണ്ടായി.

English summary

china us trade war

china us trade war
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X