ദൂരദർശൻ ഉത്പന്നങ്ങൾ ഇനി ആമസോണിലും; പ്രേക്ഷകരെ കണ്ടെത്താൻ പുത്തൻ പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതു പ്രക്ഷേപണ ടെലിവിഷൻ ചാനലായ ദൂരദർശൻ ഓൺലൈൻ ഷോപ്പിംഗ് രം​ഗത്തേയ്ക്ക്. ഓൺലൈൻ വെബ്സൈറ്റായ ആമസോണിലാണ് ദൂരദർശൻ ചില ഉത്പന്നങ്ങൾ വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്. കോഫീ മ​​ഗ്​ഗുകൾ ടീ ഷർട്ടുകൾ തുടങ്ങിയ ഉത്പന്നങ്ങളാണ് ദൂരദർശൻ ആമസോണിലൂടെ വിൽപ്പനയ്ക്കൊരുക്കിയിരിക്കുന്നത്. ദൂരദർശനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലുള്ള ​ഗൃഹാതുരത്വം ഉണർത്തുന്നതിനായി ചില ആകർഷകമായ വരികളും ടീ ഷർട്ടുകളിലും കപ്പുകളിലും കുറിച്ചിട്ടുണ്ട്.

 

"I am in your DNA, I am your Doordarshan" എന്ന് തുടങ്ങിയ വാചകങ്ങളാണ് കുറിച്ചിരിക്കുന്നത്. 1980, 90കളിൽ ആളുകൾക്ക് ദൂരദർശനുമായുണ്ടായിരുന്ന ശക്തമായ ബന്ധം പുന: സ്ഥാപിക്കുന്നതിന്റെ ഭാ​ഗമായാണ് ഇത്തരം ആശയങ്ങളുമായി ദൂരദർശൻ രം​ഗത്തെത്തിയിരിക്കുന്നത്. യുവാക്കൾക്ക് ഇഷ്ട്ടപ്പെടുന്ന തരത്തിലുള്ള ഉത്പന്നത്തിലൂടെ പുതുതലമുറയ്ക്കിടയിലും ദൂരദർശന്റെ പ്രചാരണം നടത്തുന്ന രീതിയിലുള്ള പദ്ധതിയാണിത്.

ദൂരദർശൻ ഉത്പന്നങ്ങൾ ഇനി ആമസോണിലും; പ്രേക്ഷകരെ കണ്ടെത്താൻ പുത്തൻ പദ്ധതി

ദൂരദർശന്റെ ഏറ്റവും മികച്ച പ്രമോഷനുകളിൽ ഒന്നാണിതെന്നും പഴയ തലമുറയിലെ ദൂരദർശന്റെ വിശ്വസ്തരായ പ്രേക്ഷരെ മാത്രമല്ല, പുതുതലമുറയിലുള്ള ചെറുപ്പക്കാരെ കൂടി ആകർഷിക്കുന്ന പദ്ധതിയാണിതെന്നും ഉദ്ഘാടന വേളയിൽ പ്രസാർ ഭാരതി ചെയർമാൻ എ. സൂര്യ പ്രകാശ് വ്യക്തമാക്കി. 2018 ജൂണിലാണ് ദൂരദർശൻ ഓൺലൈൻ ​ഗ്യാലറി ആരംഭിക്കുന്നത്. Amazon.in വഴി ഉപഭോക്താക്കൾക്ക് ഇഷ്ട്ടപ്പെടുന്ന തരത്തിലുള്ള ഉത്പന്നങ്ങൾ വാദ്​ഗാനം ചെയ്യുമെന്ന് ദൂരദർശൻ അധികൃതർ അറിയിച്ചു.

സ്വകാര്യ ചാനലുകളുടെ കടന്നു വരവോടെയാണ് ദൂരദർശൻ പ്രേക്ഷകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായത്. ഇത് ദൂരദർശന്റെ വരുമാനത്തെയും ബാധിച്ചു. മാത്രമല്ല മറ്റ് സ്വകാര്യ ചാനലുകളുമായി മത്സരിക്കാനാകാത്ത വിധം സാങ്കേതിക നിലവാരത്തിലും ദൂരദർശൻ പിന്നോട്ടു പോയി എന്ന പരാതിയും വ്യാപകമായി. എങ്കിലും ഇന്ത്യയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചാനലാണ് ദൂരദർശൻ. ഓരോ സംസ്ഥാനത്തെയും ഭൂതല ചാനലുകൾക്കു പുറമേ ഏതാനും പ്രാദേശിക ഭാഷാ ഉപഗ്രഹ ചാനലുകളും ഇപ്പോഴും നിലവിലുണ്ട്.

malayalam.goodreturns.in

English summary

Doordarshan Starts Store On Amazon

Doordarshan Started stores on online shopping platform Amazon India. T-shirts and coffee mugs printesd Doordarshan quotes is available in the e - commerce platform.
Story first published: Tuesday, May 14, 2019, 6:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X