സൗദി എണ്ണ കേന്ദ്രങ്ങള്‍ക്കിതെരായ ആക്രമണം; ആഗോള വിപണിയില്‍ എണ്ണ വില കൂടി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയാദ്: സൗദി അറേബ്യയുടെ ഔദ്യോഗിക എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണ പമ്പിംഗ് സ്റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി സൗദി ദേശസുരക്ഷാ വകുപ്പും ഊര്‍ജ മന്ത്രിയും അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് റിഫൈനറികള്‍ പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാമ്പുവിലേക്ക് എണ്ണ പമ്പ് ചെയ്യുന്ന സ്റ്റേഷനുകള്‍ക്ക് നേരെയായിരുന്നു ആക്രമണം.

 

റിയാദ് പ്രവിശ്യയിലെ ദവാദ്മി, അഫീഫ് പ്രദേശങ്ങളിലുള്ള പമ്പിംഗ്് സ്റ്റേഷനുകള്‍ക്ക് നേരെയാണ് ചൊവ്വാഴ്ച പുലര്‍ച്ച ആറിനും ആറരക്കും ഇടയില്‍ ആക്രമണം നടന്നതെന്ന് ദേശ സുരക്ഷാ വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.

 
സൗദി എണ്ണ കേന്ദ്രങ്ങള്‍ക്കിതെരായ ആക്രമണം; ആഗോള വിപണിയില്‍ എണ്ണ വില കൂടി

സംഭവത്തെ തുടര്‍ന്ന് ഈ രണ്ട് സ്റ്റേഷനുകളിലെയും പമ്പിംഗ് പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണെന്ന് ഊര്‍ജ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കിനു സമീപം, യുഎഇയുടെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം നാലു എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.

ഇറാന്‍ ആണവ പദ്ധതിയുമായും ബാലിസ്റ്റിക് മിസൈല്‍ വിപുലീകരണവുമായും ബന്ധപ്പെട്ട് അമേരിക്ക ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്. തങ്ങളുടെ യുദ്ധക്കപ്പലുകള്‍ക്ക് ഇറാന്റെ ഭീഷണിയുള്ളതായി ആരോപിച്ച് യുഎസ് കഴിഞ്ഞദിവസം മേഖലയിലേക്ക് സേനാ നീക്കം ആരംഭിച്ചിരുന്നു. യുഎസിലേക്കു അസംസ്‌കൃത എണ്ണയുമായി പോകേണ്ടിയിരുന്ന കപ്പലും ആക്രമിക്കപ്പെട്ടവയില്‍ പെടും. ഇതിനു പിന്നാലെയാണ് സൗദി അരാംകോയുടെ എണ്ണ പമ്പിംഗ് സ്റ്റേഷനുകള്‍ക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്. പമ്പിംഗ് സ്റ്റേഷനുകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാന്‍ പിന്തുണയോടെ സൗദിക്കെതിരേ യുദ്ധം ചെയ്യുന്ന ഹൂത്തി വിമതരാണെന്ന് ആരോപണമുണ്ട്.

പേടിഎം മാളില്‍ ജീവനക്കാരുടെ കാഷ്ബാക്ക് തട്ടിപ്പ്; നഷ്ടമായത് കോടികള്‍പേടിഎം മാളില്‍ ജീവനക്കാരുടെ കാഷ്ബാക്ക് തട്ടിപ്പ്; നഷ്ടമായത് കോടികള്‍

അതേസമയം, അരാംകോ പമ്പിംഗ് സ്റ്റേഷനുകള്‍ക്ക് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് സൗദി അറേബ്യ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസത്തെ ആക്രമണങ്ങളെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിച്ചു. ബെന്റ് ക്രൂഡ് ഓയിലിന്റെ വില 1.22 ശതമാനം വര്‍ധിച്ച് 71.09 ഡോളറായി മാറി.

Read more about: oil price saudi arabia എണ്ണ
English summary

International oil prices increases

International oil prices increases
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X