ഐടിക്കാർക്ക് ഈ വർഷം നല്ല കാലം; തൊഴിലവസരങ്ങൾ നിരവധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐടി, സോഫ്ട്‍വെയർ മേഖലകളിലുള്ളവർക്ക് ഈ വർഷം നല്ല കാലം. 2019ൽ ഈ മേഖലകളിൽ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഓൺലൈൻ ജോബ് പോർട്ടലായ ഷൈൻ.കോം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2019 ഏപ്രിലിലാണ് ഈ മേഖലയിൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നിട്ടുള്ളത്.

 

എന്നാൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നു കൊണ്ടിരുന്നു ബിപിഒ, കോൾ സെന്റർ മേഖലകളിൽ ഒഴിവുകൾ ഇത്തവണ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ തൊഴിലവസരങ്ങളിൽ രണ്ടാം സ്ഥാനം ഉത്പാദന മേഖല കൈയ്യടക്കി. കൂടാതെ, ബിഎഫ്എസ്ഐയും വിദ്യാഭ്യാസ-പരിശീലന മേഖല എന്നിവിടങ്ങലിലും തൊഴിലവസരങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, ഹോട്ടൽ വ്യവസായ മേഖലകളിലും തൊഴിലവസരങ്ങൾ വർദ്ധിച്ചു വരുന്നുണ്ട്. 2018ൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്ന മേഖല സെയിൽസ് ആയിരുന്നു. എന്നാൽ ഈ വർഷം സെയിൽസ് മേഖല അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

ഐടിക്കാർക്ക് ഈ വർഷം നല്ല കാലം; തൊഴിലവസരങ്ങൾ നിരവധി

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ്, ടെക്ക് മഹീന്ദ്ര, കോഗ്നിസെന്റ് എന്നിവയാണ് ഇന്ത്യയിൽ ജോലി സാധ്യതകളേറെയുള്ള ഐടി സ്ഥാപനങ്ങൾ. ഇവിടെ കൂടുതൽ റിക്രൂട്ട്മെന്റുകൾ ഈ വർഷം നടക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. മാർക്കറ്റിംഗ്, പരസ്യം, പബ്ലിക്ക് റിലേഷൻസ്, ഇവൻറ്സ്, അഡ്മിനിസ്ട്രേഷൻ, ഫ്രണ്ട് ഓഫീസ്, സെക്രട്ടറി, എച്ച് ആർ തുടങ്ങിയവയടക്കം വിവിധ മേഖലകളിൽ തൊഴിലവസരം കുറയുന്നതായും ഷൈൻ.കോം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബാംഗ്ലൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള ഇന്ത്യൻ ന​ഗരങ്ങൾ.

മെട്രോ നഗരങ്ങളിൽ പ്രൊഫഷണലുകൾക്ക് തൊഴിലവസരങ്ങൾ വർദ്ധിച്ചു വരുമ്പോൾ, ചണ്ഡിഗഢ്, ജയ്പൂർ തുടങ്ങിയ നഗരങ്ങളും തൊഴിൽ സൃഷ്ടിക്കുന്ന കാര്യത്തിൽ മുന്നേറ്റം കൈവരിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിദഗ്ദ്ധരായ പ്രൊഫഷണലുകളെയും ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ഈ ന​ഗരങ്ങളും ശ്രമിക്കുന്നത്.

malayalam.goodreturns.in

Read more about: it job ഐടി ജോലി
English summary

More Job Oppertunities In IT Sector

This is a good time for IT and software sectors this year. Reports suggest that maximum employment opportunities will be created in these sectors in 2019.
Story first published: Monday, May 20, 2019, 16:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X