ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആര്? പ്രവചിക്കുന്നവർക്ക് സൊമാറ്റോയുടെ ക്യാഷ്ബാക്ക് ഓഫർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരെന്ന് പ്രവചിക്കുന്നവർക്ക് ഓൺലൈൻ ഫു‍ഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ ക്യാഷ്ബാക്ക് ഓഫർ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയെ പ്രവചിക്കുന്നവർക്ക് ക്യാഷ്ബാക്ക് ഓഫറുമായി കമ്പനി രം​ഗത്തെത്തിയിരിക്കുന്നത്.

 

അടുത്ത പ്രധാനമന്ത്രിയെ കൃത്യമായി പ്രവചിക്കുന്ന ഉപഭോക്താക്കൾക്ക് 30 ശതമാനം ക്യാഷ്ബാക്ക് ഓഫറാണ് സൊമാറ്റോ നൽകുന്നത്. സൊമാറ്റോ ഇലക്ഷൻ ലീ​ഗ് എന്നാണ് ഈ മത്സരത്തിന് പേരിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മെയ് 23 ന് ശേഷം മാത്രമാണ് ക്യാഷ്ബാക്ക് ഓഫർ ലഭിക്കുക. മേയ് 22 വരെ സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും മത്സരത്തിൽ പങ്കെടുക്കാം. മാത്രമല്ല എല്ലാ ഓർഡറുകൾക്കും പ്രവചനം നടത്തുകയും ചെയ്യാം.

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആര്? പ്രവചിക്കുന്നവർക്ക് സൊമാറ്റോയുടെ ക്യാഷ്ബാക്ക് ഓഫർ

ഇതു കൂടാതെ സൊമാറ്റോയുടെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചില റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് 40 ശതമാനം ഡിസ്കൗണ്ടും ലഭിക്കുന്നതാണ്. ആപ്ലിക്കേഷൻ വഴി ആദ്യം ഓർഡർ കൊടുത്തതിനു ശേഷം ഉപഭോക്താക്കൾക്ക് അവരുടെ പ്രവചനം നടത്താം. മൂന്ന് ഓപ്ഷനുകളാണ് ഉള്ളത്. നരേന്ദ്ര മോദി, രാഹുൽ ​ഗാന്ധി, മറ്റാരെങ്കിലും എന്നിങ്ങനെയാണ് ഓപ്ഷൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിലേറുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. സൊമാറ്റോ ആദ്യമായല്ല പ്രവചനങ്ങൾക്ക് കാഷ്ബാക്ക് ഓഫർ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) മത്സര വിജയികളെ കൃത്യമായി പ്രവചിക്കുന്നവർക്കും സമാനമായ ക്യാഷ്ബാക്ക് ഓഫർ കമ്പനി നൽകിയിരുന്നു. സൊമാറ്റോ പ്രീമിയർ ലീഗ് (ZPL) എന്നായിരുന്നു അന്ന് പ്രവചന മത്സരത്തിന്റെ പേര്. ഇതുവഴി മേയ് രണ്ടിന് 224 നഗരങ്ങളിൽ നിന്നായി 14 മില്യൺ പ്രവചനങ്ങളാണ് നടത്തിയിട്ടുള്ളത്.

malayalam.goodreturns.in

English summary

Who is India's Next Prime Minister? Zomato's cashback offer for Predictors

The announcement of the results of the Lok Sabha elections will be just a few days back and Zomato has announced a cashback offer for those who predict the country's next prime minister.
Story first published: Tuesday, May 21, 2019, 7:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X