ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; വൊഡാഫോൺ ഐഡിയയ്ക്കും എയ‍ർടെല്ലിനും നഷ്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾക്ക് ഉപഭോക്തക്കളെ നഷ്ട്ടപ്പെടുന്നു. അതേ സമയം റിലയൻസ് ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. മാർച്ച് മാസത്തിൽ വോഡഫോൺ ഐഡിയയുടെ ഉപഭോക്താക്കളുടെ എണ്ണം 14.5 മില്യൺ ആയും എയർടെൽ ഉപഭോക്താക്കളുടെ 15.1 മില്യൺ ആയും ചുരുങ്ങിയിരിക്കുകയാണ്. എന്നാൽ റിലയൻസ് ജിയോ 9.4 മില്യൺ പുതിയ ഉപഭോക്താക്കളെയാണ് മാർച്ചിൽ നേടിയത്.

രാജ്യത്തെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 2019 മാർച്ചിൽ 1,161.8 മില്യണായി കുറഞ്ഞു. ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ 21.87 മില്യൺ ഉപയോക്താക്കളുടെ കുറവാണുള്ളത്. മാർച്ച് അവസാനത്തോടെ രാജ്യത്തെ ടെലി സാന്ദ്രത 90.11 ആയി കുറഞ്ഞു. ഫെബ്രുവരിയിൽ ഇത് 91.86 ആയിരുന്നു. ട്രായ്‍യുടെ കണക്കനുസരിച്ച്

ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; വൊഡാഫോൺ ഐഡിയയ്ക്കും എയ‍ർടെല്ലിനും നഷ്ടം

2019 മാർച്ച് അവസാനത്തോടെ വൊഡാഫോൺ ഐഡിയയുടെ വരിക്കാരുടെ എണ്ണം 394.8 മില്യണാണ്. ഭാരതി എയർടെൽ മൊബൈൽ വരിക്കാരുടെ എണ്ണം 325.1 മില്യൺ ആണ്. എതിരാളിയായ റിലയൻസ് ജിയോയുടെ വരിക്കാരുടെ എണ്ണം കുറഞ്ഞ കാലയളവിൽ തന്നെ 306.7 മില്യൺ ആയി.

മാർച്ചിൽ നഗരപ്രദേശങ്ങളിലെ വയർലെസ് വരിക്കാരുടെ എണ്ണം 656.57 മില്യണിൽ നിന്ന് 650.49 മില്യണായി കുറഞ്ഞു. ഗ്രാമീണ ഉപയോക്താക്കളുടെ എണ്ണം 527.11 മില്യണിൽ നിന്ന് 511.11 മില്യണായും കുറഞ്ഞിട്ടുണ്ട്. വോഡഫോൺ ഐഡിയയും, ഭാരതി എയർടെല്ലും ഒരുമിച്ച് മാർച്ചിൽ നേടിയത് 29.6 മില്യൻ ഉപയോക്താക്കളെയാണ്.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം 2019 മാർച്ചിൽ 306.7 മില്യൺ ആയി ഉയർന്നു. ഫെബ്രുവരിയിൽ ഇത് 297.2 മില്യൺ ആയിരുന്നു. മൊത്തത്തിൽ ഇന്ത്യയിലെ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം മാർച്ചിൽ 563.1 മില്യണായി ഉയർന്നു. മുൻ മാസത്തേക്കാൾ 2.37 ശതമാനം കൂടുതലാണിത്.

malayalam.goodreturns.in

English summary

Jio Users' Number Increased In March

In March, the number of Vodafone Idea was 14.5 million and Bharti Airtel added 15.1 million users. However, Reliance jio gained 9.4 million new customers in March.
Story first published: Wednesday, May 22, 2019, 9:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X