ഇന്ത്യൻ ഓയിൽ കോർപ്പറേഷനെയും കടത്തി വെട്ടി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരുമാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻ‍‍ഡസ്ട്രീസ് കടത്തി വെട്ടി. 2018-19 സാമ്പത്തിക വർഷത്തിലെ മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ റിലയൻസിന്റെ വിറ്റുവരവ് 6.23 ലക്ഷം കോടി രൂപയാണ്. എന്നാൽ അതേ കാലയളവിൽ 6.17 ലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് ഐഒസി കൈവരിച്ചത്. ഇതുവരെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനായിരുന്നു രാജ്യത്തെ ഏറ്റവും വരുമാനമുള്ള കമ്പനി.

 

10 വർഷം മുമ്പ് ഐഒസിയുടെ പകുതി വരുമാനം പോലും റിലയൻസ് നേടിയിരുന്നില്ല. എന്നാൽ ഓയിലിനൊപ്പം ടെലികോം, റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങളിലേയ്ക്ക് കൂടി റിലയൻസ് കടന്നതോടെ 39,588 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയിരിക്കുന്നത്. അതേസമയം, ഐഒസിയുടെ അറ്റാദായം 17.274 കോടി രൂപയാണ്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനെയും കടത്തി വെട്ടി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്

ഐഒസി ആയിരുന്നു കഴിഞ്ഞ വർഷം വരെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും ലാഭകരമായ സ്ഥാപനം. എന്നാൽ ഈ സ്ഥാനം 2018-19 ഓടെ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി) സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഒ.എൻ.ജി.സിയുടെ വാർഷിക റിപ്പോർട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ 9 മാസത്തെ കമ്പനിയുടെ അറ്റാദായം 22,671 കോടി രൂപയാണ്. ഒ.എൻ.ജിസിയുടെ 2017-18 സാമ്പത്തിക വർഷത്തിലെ അറ്റാദായം 19,945.26 കോടി രൂപയായിരുന്നു.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം ഉയർന്നാണ് 34,988 കോടിയിലെത്തിയിരിക്കുന്നത്. റവന്യൂ, ലാഭം, മാർക്കറ്റ് ക്യാപിറ്റലൈസേഷൻ തുടങ്ങിയ പ്രധാന മൂന്ന് മാനദണ്ഡങ്ങൾ പാലിക്കുമ്പോഴാണ് റിലയൻസ് വരുമാനത്തിന്റെ കാര്യത്തിൽ ഒന്നാമതെത്തിയിരിക്കുന്നത്. ശക്തമായ റിഫൈനിനിം​ഗ് മാർജിൻ, മികച്ച ചില്ലറ വ്യാപാരം എന്നീ മേഖലകളിൽ കഴിഞ്ഞ സാമ്പത്തിക വർഷം റിയൽ ഇൻ‍ഡസ്ട്രീസ് 44 ശതമാനം ലാഭമാണ് കൈവരിച്ചിരിക്കുന്നത്.

malayalam.goodreturns.in

English summary

Reliance Industries topples Indian Oil Corporation

Mukesh Ambani's Reliance Industries has overtook the Indian Oil Corp (IOC), the country's largest revenue company.
Story first published: Wednesday, May 22, 2019, 12:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X