സാമ്പത്തിക രം​ഗത്ത് വൻ അഴിച്ചു പണി; പുതിയ സർക്കാരിന്റെ ബജറ്റ് ജൂലൈയിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുന്നതോടെ സാമ്പത്തിക രം​ഗത്ത് വൻ അഴിച്ചു പണിയ്ക്ക് സാധ്യത. ജൂലൈയിൽ തന്നെ പുതിയ സർക്കാരിന്റെ പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. സമയം നഷ്ട്ടപ്പെടുത്താനില്ലെന്നും സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികൾ ധനകാര്യ മന്ത്രാലയവും വിവിധ വകുപ്പുകളും ആരംഭിച്ചു കഴിഞ്ഞുവെന്നും ചില ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

 

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.5 ശതമാനമായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ കുറവായിരുന്നു ഇത്. ആ സാമ്പത്തിക വർഷം ജിഡിപി നിരക്ക് 7 ശതമാനമാക്കാനാണ് സർക്കാരിന്റെ പരിശ്രമം. കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തെ കാർ വിൽപ്പനയിലും ​ഗണ്യമായ കുറവുണ്ടായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സാമ്പത്തിക രം​ഗത്ത് വൻ അഴിച്ചു പണി; പുതിയ സർക്കാരിന്റെ ബജറ്റ് ജൂലൈയിൽ

ജൂലായിൽ ബജറ്റ് അവതരണം നടത്തുമെന്നാണ് അധിക‍തർ വ്യക്തമാക്കിയിരിക്കുന്നത്. ഇടക്കാല ബജറ്റിൽ വാഗ്ദാനം ചെയ്തതുപോലെ, മധ്യവർഗത്തിന്റെ കൈകളിൽ കൂടുതൽ പണം എത്തുന്ന രീതിയിലാകും ബജറ്റ് വകയിരുത്തുക. കൂടാതെ സ്വകാര്യ നികുതികൾ വെട്ടിക്കുറയ്ക്കാനും പദ്ധതിയുണ്ടെന്നാണ് വിവരം. നോട്ടു നിരോധനം, ജിഎസ്‍ടി തുടങ്ങിയ വമ്പന്‍ പരിഷ്കാരങ്ങളാണ് കഴിഞ്ഞ ഭരണകാലത്ത് മോദി സർക്കാർ നടത്തിയിട്ടുള്ളത്.

എന്നാൽ ജിഎസ്ടി നികുതി സ്ലാബുകളില്‍ കൂടുതൽ മാറ്റം വരുത്താനും പെട്രോളിയം പോലുള്ള കൂടുതല്‍ മേഖലകളില്‍ ജിഎസ്ടി നടപ്പിലാക്കാനുമുള്ള പദ്ധതികൾ നേരത്തേ തന്നെ സർക്കാർ ലക്ഷ്യമിട്ടിട്ടുണ്ട്. ഇപ്പോള്‍ 5, 12, 18, 28 എന്നീ ശതമാന നിരക്കുകളിലുള്ള നികുതികള്‍ രണ്ട് നിരക്കുകളിലേക്ക് കൊണ്ടുവരാനാണ് സാധ്യത. ഇതോടൊപ്പം പുതിയ വ്യവസായ നയവും സര്‍ക്കാര്‍ പുറത്തിയേക്കും. മേക്ക് ഇന്ത്യയും വ്യാവസായിക അടിസ്ഥാന സൗകര്യ രംഗവും കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടാനും സാധ്യതയുണ്ട്.

malayalam.goodreturns.in

English summary

The New Governments Budget in July

It is reported that the full budget of the new government will be present in July. Some officials said that the Ministry of Finance and other departments have already begun steps to stimulate the economy.
Story first published: Friday, May 24, 2019, 15:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X