വിമാന ടിക്കറ്റുകൾക്ക് വെറും 899 രൂപ മാത്രം; ​ഗോ എയറിന്റെ കിടിലൻ ഓഫർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറും 899 രൂപയ്ക്ക് വിമാന ടിക്കറ്റുൾ വാ​ഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ബഡ്ജറ്റ് കാരിയറായ ​ഗോ എയർ. അടുത്തിടെ വിവിധ വിമാന കമ്പനികൾ വാ​ഗ്ദാനം ചെയ്ത ഓഫറുകളിൽ ഏറ്റവും മികച്ച ഓഫറാണിത്. ഒരു മില്യൺ സീറ്റുകളാണ് ഈ ഓഫർ നിരക്കിൽ ലഭ്യമാകുക. മെയ് 27 മുതൽ മൂന്ന് ദിവസത്തേക്ക് ഈ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഈ വർഷം ജൂൺ 15 മുതൽ ഡിസംബർ 31 വരെയുള്ള യാത്രാ ടിക്കറ്റുകളാണ് ഈ നിരക്കിൽ ലഭിക്കുക.

 

കാലാവധിയിൽ യാത്ര ചെയ്യേണ്ട ദിവസം, സമയം എന്നിവ തിരഞ്ഞെടുക്കുന്നതിനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും. മറ്റ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തുന്നതിനിടെയാണ് മെഗാ മില്യൺ സെയിൽസ് എന്ന പേരിൽ ​ഗോ എയർ വമ്പൻ ഓഫറുമായി എത്തിയിരിക്കുന്നത്. ഇതിനു പുറമേ, പേടിഎം പേയ്മെന്റ് വാലറ്റ് മുഖേന മിനിമം 2,499 രൂപയ്ക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ​ഗോ എയർ 500 രൂപയുടെ ക്യാഷ്ബാക്കും വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

വിമാന ടിക്കറ്റുകൾക്ക് വെറും 899 രൂപ മാത്രം; ​ഗോ എയറിന്റെ കിടിലൻ ഓഫർ

മിന്ത്ര ആപ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റ് വഴി 1,999 രൂപ മിനിമം ചെലവാക്കുന്നവർക്ക് ഓഗസ്റ്റ് 31 വരെ 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. സൂം കാർ ബുക്കിംഗിലൂടെ 1,500 രൂപയുടെ ഫ്ലാറ്റ് ഓഫറോ മുതൽ 20 ശതമാനം വരെ ഡിസ്കൗണ്ടോ ഡിസംബർ 31 വരെ ലഭിക്കും. FabGoAir എന്ന കൂപ്പൺ കോ‍ഡിലൂടെ 25 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.

വിദ്യാർത്ഥികൾക്കായി ടിക്കറ്റ് നിരക്ക് അടിസ്ഥാന വിലയിൽ 5 ശതമാനം ഡിസ്കൗണ്ടും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്.
കൂടാതെ 25 കിലോഗ്രാം വരെ അധിക ബാഗേജ് അലവൻസ് ലഭിക്കും. ഇതിനായി വിദ്യാർത്ഥികളുടെ ഐഡി കാർഡ് ആവശ്യമാണ്.

malayalam.goodreturns.in

English summary

GoAir Tickets Starting At ₹899

Go Air offering tickets for just 899 rupees. This is the best offer among various airlines in recent times.Tickets can be booked for three days from May 27.
Story first published: Saturday, May 25, 2019, 16:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X