ഗെയിം കളിച്ചാൽ ഈ ഫോൺ ചൂടാകില്ല; ഷവോമിയുടെ ​ഗെയിമിം​ഗ് ഫോൺ ഇന്ത്യയിൽ പുറത്തിറക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷവോമിയുടെ ഏറ്റവും പുതിയ ​ഗെയിമിം​ഗ് സ്മാർട്ട്ഫോണായ ഷവോമി ബ്ലാക് ഷാർക്ക് 2 ഇന്നലെ ഡൽ​ഹിയിൽ വച്ച് നടന്ന ചടങ്ങിൽ പുറത്തിറക്കി. 39,999 രൂപയാണ് ഈ ഫോണിന്റെ ഇന്ത്യയിലെ വില. ​ഗെയിമിം​ഗിന് വേണ്ടിയുള്ള പ്രത്യേക ഫീച്ചറുകളടങ്ങിയ ഫോണാണിത്. ഷവോമി ബ്ലാക് ഷാർക്ക് 2വിന്റെ 6GB / 128GB വേരിയന്റിനാണ് 39,999 രൂപ. കൂടിയ വേരിയന്റായി 8GB / 256GBക്ക് 49,999 രൂപയാണ് വില.

 

ബ്ലാക് ഷാർക്ക് 2 ജൂൺ നാലിന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിലും ലഭ്യമാകും. പ്രഷർ സെൻസിറ്റീവായ സ്ക്രീനാണ് ഈ ​ഗെയിമിം​ഗ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ആപ്പിളിന്റെ 3D ടച്ചിന് സമാനമാണ് ടെക്നോളജിയാണ് ഫോണിൽ കമ്പനി പരീക്ഷിച്ചിരിക്കുന്നത്. തുടർച്ചയായി ​ഗെയിം കളിക്കുമ്പോൾ സാധാരണ ഫോണുകൾ പെട്ടെന്ന് ചൂടാകാറുണ്ട്. എന്നാൽ ഇത് ഒഴിവാക്കാനായി ആന്തരിക താപനില നിയന്ത്രിക്കുന്നതിനുള്ള സംവിധാവും ബ്ലാക് ഷാർക്ക് 2വിൽ ഉണ്ട്.

ഗെയിം കളിച്ചാൽ ഈ ഫോൺ ചൂടാകില്ല; ഷവോമിയുടെ ​ഗെയിമിം​ഗ് ഫോൺ ഇന്ത്യയിൽ പുറത്തിറക്കി

ഷവോമിയുടെ 2018 ലെ ഏറ്റവും ഡിമന്‍റേറിയ മോഡലാണ് ഷവോമി നോട്ട് 5 പ്രോ. 2019ൽ ഇതുവരെ റെ‍ഡ്മി അഞ്ച് ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ, റെഡ്മി ഗോ, റെഡ്മി വൈ 3, റെഡ്മി 7 എന്നിവയാണ് റെ‍‍ഡ്മിയുടെ ഏറ്റവും പുതിയ മോഡലുകൾ.

ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമിയുടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഉപയോക്താക്കളുടെ അധികാര പരിധിക്ക് പുറത്തുള്ള തേർഡ് പാർട്ടി സേവന ദാതാക്കളിലേക്ക് ഇന്ത്യൻ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതായാണ് വിവരം. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ വന്നിട്ടും ഇന്ത്യയിൽ ഷവോമിയ്ക്ക് ആരാധകർ കൂടുകയാണെന്ന് ഓരോ വർഷത്തെയും വിൽപ്പനയിലുള്ള വർദ്ധനവ് സൂചിപ്പിക്കുന്നു.

malayalam.goodreturns.in

English summary

Xiaomi Black Shark 2 Smartphone launched in India

Xiaomi's latest gaming smartphone, Black Shark 2 released at Delhi.The phone is priced at Rs 39,999.
Story first published: Tuesday, May 28, 2019, 8:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X