സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്ര, ഇത്തവണ ഉഡാൻ പദ്ധതിയ്ക്ക് വീണ്ടും ചിറക് മുളക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരേന്ദ്ര മോദി ഇന്നലെ രണ്ടാമതും അധികാരത്തിലേറിയതോടെ സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാകുന്ന ഉഡാന്‍ പദ്ധതിക്ക് വീണ്ടും ചിറകുമുളക്കാൻ സാധ്യത. 10 വർഷത്തിനുള്ളിൽ ഉഡാൻ പദ്ധതി പൂർണമായും നടപ്പിലാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാ​ഗ്ദാനം. കേന്ദ്ര സർക്കാരിന്റെ ഈ മുഖ്യ പദ്ധതിക്ക് വേണ്ട ഫണ്ട് വിലയിരുത്താൻ വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

നിർദ്ദേശിച്ചിരിക്കുന്ന എല്ലാ റൂട്ടുകളിലും സർവ്വീസ് ആരംഭിക്കാൻ നിലവിലെ ഫണ്ട് മതിയാകില്ലെന്നാണ് റിപ്പോർട്ടുകൾ. 688 റൂട്ടുകളിലായി പദ്ധതി നടപ്പാക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ധാരണയിലെത്തിയിരിക്കുന്നത്. ഇതിനായി പ്രതിവർഷം 1,800 കോടി രൂപ മുതല്‍ 2000 കോടി രൂപ വരെയാണ് സബ്സിഡി പ്രതീക്ഷിക്കുന്നത്.

സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്ര, ഇത്തവണ ഉഡാൻ പദ്ധതിയ്ക്ക് വീണ്ടും ചിറക് മുളക്കും

സാധാരണക്കാർക്കും വിമാനയാത്ര ഒരുക്കുന്നതിന് വേണ്ടി സർക്കാർ ചില ഇളവുകൾ നടപ്പിലാക്കും. നികുതി കുറയ്ക്കല്‍, എയര്‍പോര്‍ട്ട് ചാര്‍ജ് കുറയ്ക്കല്‍, ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ എയര്‍ലൈന്‍ കമ്പനികള്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ നല്‍കല്‍ തുടങ്ങിയവയാണ് സർക്കാൻ നൽകാൻ ഉദ്ദേശിക്കുന്ന ഇളവുകൾ. ഇന്ധന നികുതി, സേവന നികുതി, സംസ്ഥാന നികുതിക‌ൾ തുടങ്ങിയവയിലാകും എയർലൈൻ കമ്പനികൾക്ക് ഇളവു ലഭിക്കുക.

ചെറിയ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ക്ക് പരമാവധി 2,500 രൂപ വരെ നിരക്ക് ഏര്‍പ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. ഉഡാൻ പദ്ധതിയുടെ ആദ്യ റൗണ്ടിൽ, 2017 മാർച്ചിൽ, 128 റൂട്ടുകളിലേയ്ക്കുള്ള സർവ്വീസുകൾക്കാണ് വിവിധ കമ്പനികളുമായി ധാരണയിലെത്തിയത്. 2018 ജനുവരിയില്‍ 325 റൂട്ടുകളിലേയ്ക്ക് 15 എയര്‍ലൈന്‍ കമ്പനികളുമായും ധാരണയിലെത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേയ്‌ക്കെത്തിയതോടെ ഉഡാൻ പദ്ധതി എത്രയും വേഗം നടപ്പാക്കാനാണ് വ്യോമയാനമന്ത്രാലയത്തിന്റെ ശ്രമം. കേരളത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് ഉഡാൻ പദ്ധതി പ്രകാരമുള്ള സർവ്വീസുകളുള്ളത്. തിരുവനന്തപുരം, കൊച്ചി അടക്കം എട്ടു നഗരങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് ചെലവ് കുറഞ്ഞ വിമാന യാത്ര സാധ്യമാകും.

malayalam.goodreturns.in

English summary

UDAN Scheme Will Set To Give Wings

Narendra Modi again came to power yesterday, so Udan project may set to give wings.
Story first published: Friday, May 31, 2019, 7:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X