ജെറ്റ് എയർവെയ്സിന്റെ തകർച്ചയിൽ കോളടിച്ചത് ആർക്ക്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജെറ്റ് എയർവെയ്സ് പ്രവർത്തനം അവസാനിപ്പിച്ചതോടെ നേട്ടമുണ്ടാക്കിയത് ആര്? കൺസൾട്ടൻസി സ്ഥാപനമാായ സിഎപിഎയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ മറ്റ് പ്രധാന വിമാന കമ്പനികളായ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നിവ 2020 സാമ്പത്തിക വർഷത്തിൽ വൻ നേട്ടമുണ്ടാക്കുമെന്നാണ് വിവരം.

കൂടുതൽ സ്ലോട്ടുകൾ നേടിയത് ആര്?

കൂടുതൽ സ്ലോട്ടുകൾ നേടിയത് ആര്?

എയര്‍വെയ്‌സിന്റെ പറക്കല്‍ സ്ലോട്ടുകളില്‍ പകുതിയും വിതരണം ചെയ്തപ്പോള്‍ കൂടുതല്‍ നേടിയത് ബജറ്റ് എയര്‍ലൈനുകളായ സ്‌പൈസ്‌ജെറ്റും ഇന്‍ഡിഗോയുമാണ്. സ്‌പൈസ്‌ജെറ്റ് 130ഉം ഇന്‍ഡിഗോ 127 സ്ലോട്ടുകളും സ്വന്തമാക്കിയത്. വിസ്താരയ്ക്ക് 110 സ്ലോട്ടുകളും ബജറ്റ് എയര്‍ലൈനുകളായ ഗോ എയറിന് 44ഉം എയര്‍ ഏഷ്യയ്ക്ക് 42ഉം റൂട്ടുകളാണ് ലഭിച്ചത്.

ഇൻഡി​ഗോ

ഇൻഡി​ഗോ

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ‘ഇൻഡിഗോ'യുടെ തലപ്പത്ത് അഭിപ്രായ ഭിന്നതകൾ രൂക്ഷമാണെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നിരുന്നാലും കമ്പനിയുടെ വളർച്ചാ ലക്ഷ്യങ്ങളിൽ മാറ്റമില്ലെന്ന് അധികൃതർ ജീവനക്കാരെ അറിയിച്ചതായാണ് വിവരം. ജെറ്റിന്റെ പതനത്തിൽ ഏറ്റവും കൂടുതൽ നേട്ടമമുണ്ടാക്കിയ കമ്പനിയാണ് ഇൻ‍ഡി​ഗോ.

സ്പൈസ് ജെറ്റ്

സ്പൈസ് ജെറ്റ്

ജെറ്റ് എയർവെയ്സിലെ 2,000 ഓളം ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയിലാണ് സ്പൈസ് ജെറ്റ്. പൈലറ്റുമാരും ക്യാബിന്‍ ക്രൂവും അടക്കമുളളവരെയാണ് സ്പൈസ് ജെറ്റ് ജോലിക്കെടുക്കുക. നേരത്തെ ജെറ്റ് എയര്‍വേസ് ഉപയോഗിച്ചിരുന്ന 22 ഓളം വിമാനങ്ങള്‍ ഇപ്പോള്‍ സ്പൈസ് ജെറ്റിന്‍റെ കൈവശമാണുള്ളത്. ഇതുവരെ ജെറ്റ് എയര്‍വേസ് ജീവനക്കാരായിരുന്ന 1,100 പേര്‍ക്ക് സ്പൈസ് ജെറ്റ് ജോലി നൽകി കഴിഞ്ഞു.

ഗോ എയർ

ഗോ എയർ

സാമ്പത്തിക പ്രതിസന്ധിയില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതോടെ ഗോ എയറും ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ സമയനിഷ്ഠയില്‍ തുടര്‍ച്ചയായ എട്ടാം മാസവും ഗോ എയര്‍ എയര്‍ലൈന്‍സ് തന്നെയാണ് ഒന്നാമത്. ഗോ എയറിന്‍റെ വിമാന സര്‍വീസുകള്‍ ആഭ്യന്തര വിഭാഗത്തില്‍ മികച്ച രീതിയിലാണ് സമയനിഷ്ഠ പാലിക്കുന്നത്.

malayalam.goodreturns.in

English summary

Who Gains After The Collapse Of Jet Airways ?

Who made the gains when the Jet Airways collapsed by financial crisis?
Story first published: Friday, June 7, 2019, 18:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X