പ്രമുഖ കമ്പനികൾ വാഹന നിർമ്മാണ പ്ലാന്റുകൾ അടച്ചുപൂട്ടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിൽപ്പന കുറഞ്ഞതോടെ വിവിധ വാഹന നിർമ്മാണ അടച്ചു പൂട്ടാൻ നീക്കം. പാസഞ്ചർ വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചു പൂട്ടാൻ ഒരുങ്ങുന്നത്. ഇരുചക്രവാഹനങ്ങൾക്കുമെല്ലാം മികച്ച ദിവസമാണ് ഫാക്ടറി അടച്ചുപൂട്ടിയത്. എന്നാൽ പ്ലാന്റുകൾ അടച്ചു പൂട്ടുന്നത് കമ്പനികളുടെ ഉത്പാദനത്തെയും വളർച്ചാ ലക്ഷ്യങ്ങളെയും ബാധിക്കാനിടയുണ്ട്.

 

ജൂൺ ആദ്യവാരത്തിലെ കണക്കനുസരിച്ച് 5 ലക്ഷത്തിലധികം കാറുകളാണ് വിൽക്കാതെ പ്ലാന്റുകളിൽ കെട്ടിക്കിടക്കുന്നത്. ടൂവീലറുകളുടെ കാര്യത്തിൽ എണ്ണം ഇതിലും കൂടും. 30 ലക്ഷത്തോളം ഇരുചക്ര വാഹനങ്ങളാണ് വിൽപ്പന നടക്കാതെ ഫാക്ടറികളിലുള്ളത്. അതുകൊണ്ട് തന്നെ പ്രമുഖ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ലിമിറ്റഡ്, ടാറ്റാ മോട്ടേഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികൾ കഴിഞ്ഞ മാസം മുതൽ പ്ലാന്റുകൾ അടച്ചു പൂട്ടാൻ തീരുമാനം എടുത്തിരുന്നു. ചില കമ്പനികൾ നേരത്തേ തന്നെ അടച്ചു പൂട്ടൽ നടപടികൾ നടത്തി കഴിഞ്ഞു.

 
പ്രമുഖ കമ്പനികൾ വാഹന നിർമ്മാണ പ്ലാന്റുകൾ അടച്ചുപൂട്ടുന്നു

പ്ലാന്റുകൾ അടച്ചു പൂട്ടുന്നതോടെ മെയ് - ജൂൺ കാലയളവിൽ വാഹനങ്ങളുടെ ഉൽപാദനത്തിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അനലിസ്റ്റുകൾ വ്യക്തമാക്കി. ഇത് ഫാക്ടറികളിലെയും ഡീലർമാരുടെയും സമ്മർദ്ദം കുറയ്ക്കും. നിലവിൽ ഡീലർമാരാണ് ഏറ്റവും കൂടുതൽ നഷ്ട്ടം നേരിടുന്നത്. വിറ്റഴിക്കാത്ത വാഹനങ്ങൾക്കും പോലും ജിഎസ്ടി നൽകേണ്ട സ്ഥിതിയിലാണ് ഡീലർമാർ.

മാരുതി, മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയവ മെയ് മാസത്തിൽ ഉത്പാദനം നിർത്തി വച്ചിരുന്നു. ഹോണ്ട കാർസ് ഇന്ത്യ, റെനോൾട്ട് നിസാൻ അലയൻസ്, സ്കോഡ ഓട്ടോ എന്നിവ ഈ മാസം നാലു മുതൽ പത്ത് വരെ പ്ലാന്റുകൾ അടച്ചിടുന്നതായാണ് വിവരം. കഴിഞ്ഞ ഏഴ് മാസമായി വാഹന വിപണി കനത്ത നഷ്ട്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്.

 malayalam.goodreturns.in

English summary

Automobile Companies Shut Down Its Plants

According to the first quarter of June, more than five lakh cars are lying in plants without selling.
Story first published: Monday, June 10, 2019, 17:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X