വിപ്രോ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ നാലാമത്തെ വലിയ ഐടി കമ്പനിയായ വിപ്രോ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചതായി റിപ്പോർട്ട്. ജൂൺ ഒന്നു മുതലാണ് പുതിയ ശമ്പള നിരക്ക് പ്രാബല്യത്തിൽ വന്നത്. 9 ശതമാനം വരെയാണ് കമ്പനി ജീവനക്കാർക്ക് പരമാവധി നൽകിയ ശമ്പള വർദ്ധനവ്.

ബംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനിയായ വിപ്രോ ഇന്ത്യയിലെ ഭൂരിഭാഗം ജീവനക്കാർക്കും പരമാവധി നൽകിയ ശമ്പള വർദ്ധനവ് 9 ശതമാനമാണ്. ഇത്തവണ കമ്പനി ശമ്പള വർദ്ധനവ് ഒറ്റ സംഖ്യയിൽ ഒതുക്കുകയായിരുന്നു. അമേരിക്കയിലും യൂറോപ്പിലുമുള്ള ഓൺസൈറ്റ് ജീവനക്കാരുടെ ശരാശരി ശമ്പള വർദ്ധനവിൽ ഇത്തവണ കുറവും വരുത്തിയിട്ടുണ്ടെന്നാണ് വിവരം.

വിപ്രോ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഇങ്ങനെ

ജൂനിയർ തലത്തിലുള്ള എൻട്രി ലെവൽ ജീവനക്കാരുടെയും അഞ്ച് വർഷം വരെ പ്രവർത്തന പരിചയമുള്ള ജീവനക്കാരുടെയും ശമ്പളം 6 മുതൽ 8 ശതമാനം വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. എന്നാൽ ഡിജിറ്റൽ ഡൊമൈനിൽപ്പെടുന്ന മെഷീൻ ലാംഗ്വേജ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാ​ഗങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചിട്ടുള്ളതായാണ് വിവരം.

മിക്ക ഐടി കമ്പനികളും ഇപ്പോൾ ഡിജിറ്റൽ ഡൊമൈനിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. അതുകൊണ്ട് തന്നെ ഡിജിറ്റൽ മേഖലയിൽ കഴിവ് തെളിയിക്കുന്നവർക്ക് കമ്പനികൾ താരതമ്യേന ഉയർന്ന ശമ്പളവും ഇൻക്രിമെന്റും നൽകുന്നുണ്ട്.

malayalam.goodreturns.in

English summary

Wipro Employees Salary Hike

India's fourth largest IT firm Wipro has increased its employees salary.
Story first published: Monday, June 10, 2019, 18:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X