യെസ് ബാങ്ക് ഏറ്റവും മികച്ച ആദ്യ 10 ബാങ്കുകളിൽ നിന്ന് പുറത്തായി; തകർച്ചയ്ക്ക് കാരണമെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യെസ് ബാങ്ക് ഇന്ത്യയിലെ ഏറ്റവും മികച്ച 10 ബാങ്കുകളുടെ പട്ടികയിൽ നിന്ന് പുറത്തായി. യെസ് ബാങ്കിന്റെ ഓഹരി മൂല്യം 12.74 ശതമാനം ഇടിഞ്ഞ് 117.50 രൂപ എന്ന നിലയിലേക്ക് താഴ്ന്നു. പത്താം സ്ഥാനത്തായിരുന്ന യെസ് ബാങ്ക് ഇപ്പോൾ പതിനൊന്നാം സ്ഥാനത്തേയ്ക്കാണ് താഴ്ന്നിരിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ് ഇപ്പോൾ പത്താം സ്ഥാനം. നിലവിൽ എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബാങ്ക്. 6.61 ട്രില്യൺ രൂപയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം.

താഴെ പറയുന്നവയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച 10 ബാങ്കുകളും അവയുടെ വിപണി മൂല്യവും

  • എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് - 6.61 ട്രില്യൺ രൂപ
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 3.05 ട്രില്യൺ രൂപ
  • കൊട്ടക് മഹീന്ദ്ര ബാങ്ക് - 2.84 ട്രില്യൺ രൂപ
  • ഐസിഐസിഐ ബാങ്ക് - 2.69 ട്രില്യൺ രൂപ
  • ആക്സിസ് ബാങ്ക് - 2.14 ട്രില്യൺ രൂപ
  • ഇൻഡസിൻഡ് ബാങ്ക് - 87540.37 കോടി രൂപ
  • ബന്ധൻ ബാങ്ക് - 64808.74 കോടി രൂപ
  • ബാങ്ക് ഓഫ് ബറോഡ - 40419.84 കോടി രൂപ
  • പഞ്ചാബ് നാഷണൽ ബാങ്ക് - 34092.97 കോടി രൂപ
യെസ് ബാങ്ക് ഏറ്റവും മികച്ച ആദ്യ 10 ബാങ്കുകളിൽ നിന്ന് പുറത്തായി; തകർച്ചയ്ക്ക് കാരണമെന്ത്?

നിഷ്ക്രിയ ആസ്തിയുടെ വര്‍ദ്ധനവിനെ തുടര്‍ന്ന് ഇന്ത്യയിലെ ബാങ്കുകളെല്ലാം പ്രതിസന്ധിയില്‍ ആയ സാഹചര്യത്തിലാണ് ഇക്കാര്യം വെളിപ്പെടടുത്താതെ യെസ് ബാങ്ക് തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുന്നത്. യെസ് ബാങ്കിന്‍റെ വീഴ്ച രാജ്യത്തെ ബാങ്കിം​ഗ് മേഖലയിലെ ആശങ്ക വര്‍ദ്ധിപ്പിക്കുമെന്ന് നിരീക്ഷകർ പറയുന്നു.

യെസ് ബാങ്കിന്‍റെ ബോര്‍ഡിലേക്ക് ആര്‍ബിഐയുടെ മുന്‍ ഡെപ്യുട്ടി ഗവര്‍ണറായ ആര്‍. ഗാന്ധിയെ നിയമിച്ചു കൊണ്ടുള്ള റിസര്‍വ് ബാങ്കിന്‍റെ നടപടിയെ തുടർന്നാണ് ബാങ്ക് വലിയ പ്രതിസന്ധിയിലാണെന്ന് നിക്ഷേപകർ തിരിച്ചറിഞ്ഞത്.

malayalam.goodreturns.in

English summary

Yes Bank Drops Out Its Position From Top 10 Banks

Yes Bank's share value declined by 12.74 per cent to Rs 117.50.
Story first published: Friday, June 14, 2019, 7:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X