സിംഗൂരില്‍ ടാറ്റ തിരിച്ചെത്തുമോ? മമതാ ബാനര്‍ജിയോട് മധുരപ്രതികാരം ചെയ്യാന്‍ അവസരം കാത്ത് ബിജെപി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊല്‍ക്കത്ത: മൂന്നു പതിറ്റാണ്ടിലേറെ പശ്ചിമബംഗാളില്‍ ഭരണം നടത്തിയ സിപിഐഎം സര്‍ക്കാരിന് അട്ടിമറിച്ച് മുഖ്യമന്ത്രി പദത്തിലേറാന്‍ മമതാ ബാനര്‍ജിക്ക് തുണയായത് സിംഗൂരിലെ ടാറ്റ കാര്‍ നിര്‍മാണ ഫാക്ടറിക്കെതിരേ അവര്‍ നയിച്ച പ്രക്ഷോഭമായിരുന്നു. എന്നാല്‍ അന്നത്തെ പ്രക്ഷോഭത്തെ തുടര്‍ന്ന് സിംഗൂര്‍ ഫാക്ടറി ഒഴിവാക്കിപ്പോവേണ്ടി വന്ന ടാറ്റയ്ക്ക് അതേഭൂമിയില്‍ തിരികെയെത്താന്‍ അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതുവഴി തങ്ങളുടെ കടുത്ത വിമര്‍ശകയായ മമതയോടുള്ള മധുരപ്രതികാരത്തിനുള്ള അവസരമാവുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

സിംഗൂരില്‍ ടാറ്റ തിരിച്ചെത്തുമോ? മമതാ ബാനര്‍ജിയോട് മധുരപ്രതികാരം ചെയ്യാന്‍ അവസരം കാത്ത് ബിജെപി

11 വര്‍ഷം മുമ്പായിരുന്നു പശ്ചിമബംഗാള്‍ രാഷ്ട്രീയത്തെ മാറ്റിമറിച്ച സിംഗൂര്‍ സമരം. ടാറ്റയുടെ നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൃഷി ഭൂമി ഏറ്റെടുത്തതിനെതിരേ മമതയുടെ നേതൃത്വത്തില്‍ നടത്തിയ സമരം സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റത്തിന് വഴിവയ്ക്കുകയായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന മമതയുടെ നേതൃത്വത്തില്‍ നടന്ന 25 ദിവസം നീണ്ട നിരാഹാര സമരത്തെ തുടര്‍ന്ന് ടാറ്റയുടെ കാര്‍ നിര്‍മാണ ഫാക്ടറി വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. അടുത്ത തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവാന്‍ മമതയ്ക്ക് അവസരമൊരുക്കിയത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അവര്‍ക്ക് വഴിയൊരുക്കിയത് ഈ സമരമായിരുന്നു.

എന്നാല്‍ സിംഗൂരില്‍ നിന്ന് മാറ്റിയ കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ടാറ്റയെ ക്ഷണിച്ചുകൊണ്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. മേദിയുടെ ക്ഷണം സ്വീകരിച്ച രതന്‍ ടാറ്റ ഗുജറാത്തില്‍ കമ്പനി സ്ഥാപിച്ചുകയും ചെയ്തു. ഇന്ന് അതേ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയാണ് ഇന്ന് പശ്ചിമബംഗാളിലെ മുഖ്യ പ്രതിപക്ഷം. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 18ലും വിജയിച്ച ബിജെപി 40.5 വോട്ട് വിഹിതം നേടുകയും ചെയ്തു. സിംഗൂര്‍ ഭൂമി നിലകൊള്ളുന്ന ഹൂഗ്‌ളി പാര്‍ലമെന്റ് മണ്ഡലമാവട്ടെ തൃണമൂലില്‍ നിന്ന് പിടിച്ചെടുക്കാന്‍ സാധിച്ചത് വലിയ നേട്ടമായാണ് ബിജെപി കാണുന്നത്.

എടിഎമ്മുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി റിസര്‍വ് ബാങ്ക്എടിഎമ്മുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി റിസര്‍വ് ബാങ്ക്

തെരഞ്ഞെടുപ്പിന് ശേഷം സിംഗൂരിലെ തിരിച്ചുപിടിക്കാനുള്ള പ്രക്ഷോഭ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ച. ടാറ്റയ്ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത 997 ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കുമെന്ന മമതയുടെ വാഗ്ദാനം ഇതുവരെ നടപ്പിലായിട്ടില്ല. തങ്ങളുടെ ഭൂമി ഒന്നിനും കൊള്ളാതെ ഉപേക്ഷിക്കാന്‍ അനുവദിക്കില്ലെന്നും വ്യവസായത്തിനായി ഭൂമി വിട്ടുനല്‍കണമെന്നുമാണ് സംഘടനയുടെ ആവശ്യം.

ഒന്നാം സിംഗൂര്‍ സമരം മമതാ ബാനര്‍ജിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിച്ചെങ്കില്‍ രണ്ടാം സിംഗൂര്‍ സമരം ബിജെപിക്ക് അധികാരത്തിലെത്താന്‍ തുണയാകുമോ എന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

English summary

BJP's Kisan Morcha plans agitation demanding reindustrialisation of Singur farm land

BJP's Kisan Morcha plans agitation demanding reindustrialisation of Singur farm land
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X