പുരുഷന്‍മാക്ക് 26 ആഴ്ച പറ്റേര്‍ണിറ്റി ലീവുമായി സൊമാറ്റോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂംബൈ: പുരുഷന്‍മാക്ക് 26 ആഴ്ച പറ്റേര്‍ണിറ്റി ലീവ് പ്രഖ്യാപിച്ച് സൊമാറ്റോ. ഇന്ത്യയിന്‍ ഇത്തരത്തില്‍ ഒരു പ്രഖ്യാപനവുമായി രംഗത്തുവന്ന ആദ്യത്തെ കമ്പനിയാണ് സൊമാറ്റോ.നിലവില്‍ സ്ത്രീകള്‍ക്ക് ആറുമാസം മെറ്റേര്‍ണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് കുഞ്ഞ് ജനിച്ച് ഒരാഴ്ച വരെ ലഭിക്കുയുള്ളു. നിലവിലെ സ്ഥിതിസുസ്ഥിരമാകുമോ എന്നതിനെക്കുറിച്ചുള്ള നിരവധി സംവാദങ്ങള്‍ക്ക് ഇത് തുടക്കം കുറിച്ചുവെങ്കിലും, പുരുഷ ജീവനക്കാര്‍ ഈ സൗകര്യം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് എച്ച്ആര്‍ വിദഗ്ധര്‍ പറയുന്നു.

 
പുരുഷന്‍മാക്ക് 26 ആഴ്ച പറ്റേര്‍ണിറ്റി ലീവുമായി സൊമാറ്റോ

ഓണ്‍ലൈന്‍ റസ്റ്റോറന്റ് പ്ലാറ്റ്‌ഫോമായ സൊമാറ്റോ ജോലിസ്ഥലത്ത് ലിംഗഭേദം ഉറപ്പാക്കുന്നതിനാണ് എച്ച് ആര്‍ വിഭാഗം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. സൊമാറ്റോയിലെ മികച്ച 10 പേരില്‍ എട്ട് പേര്‍ പുരുഷന്മാരാണെന്ന് ശ്രദ്ധയില്‍പ്പെട്ടു, പ്രത്യേകിച്ചും നേതൃത്വ തലത്തില്‍, ലിംഗ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിന് എന്തെങ്കിലും ചെയ്യണമെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നുവെന്ന് സോമാറ്റോയുടെ വക്താവ് പറഞ്ഞു

 

''ഞങ്ങള്‍ റിക്രൂട്ടിംഗ് പൈപ്പ്‌ലൈന്‍ പഠിക്കാന്‍ തീരുമാനിച്ചു - 10 പേര്‍ ഒമ്പത് പേരും പുരുഷന്‍മാരുമാണെന്ന്. പുറത്തുനിന്നുള്ള മുതിര്‍ന്നവര്‍ പോലും പുരുഷന്മാരാണ്. ഒരു സംഘടന ലിംഗസമത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഞങ്ങളുടെ നിലപാടെന്നും'' സൊമാറ്റോയുടെ വക്താവ് പറഞ്ഞു.

ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; ആപ്പിന്റെ നടപടിക്ക് പാരയുമായി മെട്രോമാന്‍ ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; ആപ്പിന്റെ നടപടിക്ക് പാരയുമായി മെട്രോമാന്‍

ഒരു സ്ഥാപനം പുരഷ കേന്ദ്രീകൃതമാവുന്നതിന്റെ കാരണമായി സൊമാറ്റോ പറയുന്നത് പ്രസവശേഷം സ്ത്രീകള്‍ ജോലി ഉപേക്ഷിക്കുകയോ അവരുടെ കരിയര്‍ അവസാനിപ്പിക്കുകയോ ചെയ്യുകയാണ് പതിവ്. കുട്ടിയെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം അവരുടെ മേല്‍ മാത്രമാണ് സമൂഹം കല്‍പിച്ചിരിക്കുന്നത് ആയതിനാല്‍ ശമ്പളത്തോട് കൂടി പറ്റേര്‍ണിറ്റി ലീവ് നല്‍കാന്‍ സാമാറ്റോ തീരുമാനിക്കുകയായിരുന്നു. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും വിലപ്പെട്ടവരാണെന്ന് വിശ്വസിക്കുന്ന ഒരു കമ്പനി എന്ന നിലയില്‍ ഇത് മാറ്റുന്ന ആദ്യത്തെയാളാകാന്‍ ഞങ്ങള്‍ തീരുമാനിച്ചുവെന്നും കമ്പനി പറഞ്ഞു.

ഇന്ത്യയില്‍ സാധാരണയായി പറ്റേര്‍ണിറ്റി ലീവ് ഒന്നോ രണ്ടോ ആഴ്ചയാണ്. പ്രത്യേക സാഹചര്യങ്ങളില്‍ സംഘടനകള്‍ പുരുഷന്മാര്‍ക്ക് വിപുലമായ പറ്റേര്‍ണിറ്റി ലീവ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത് ഒരു മാനദണ്ഡമല്ല.എന്നാല്‍ ഒന്നിലധികം ആഴ്ചയിലെ പറ്റേര്‍ണിറ്റി ലീവ് ഇന്ത്യയില്‍ ഇപ്പോഴും ഒരു പുതിയ ആശയമാണെന്നും, ജോലിസ്ഥലങ്ങളില്‍ ഈ നയം ഫലപ്രദമായും കാര്യക്ഷമമായും വിനിയോഗിക്കണമെന്നും സൊമാറ്റോ വ്യക്തമാക്കുന്നു.

Read more about: zomato സൊമാറ്റോ
English summary

Zomato was announced 26 week parental leave for men

Zomato was announced 26 week parental leave for men
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X