എച്ച്ഡിഎഫ്സി ബാങ്കിന് റിസർവ് ബാങ്ക് ഒരു കോടി രൂപ പിഴ ചുമത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോ യുവർ കസ്റ്റമർ (കെ‌വൈ‌സി) മാനദണ്ഡങ്ങൾ പാലിക്കാത്തതിന് എച്ച്ഡി‌എഫ്‌സി ബാങ്കിന് റിസർവ് ബാങ്ക് ജൂൺ 18 ന് ഒരു കോടി രൂപ പിഴ ചുമത്തി. കള്ളപ്പണ ഇടപാട് നിയമങ്ങള്‍ പാലിക്കാത്തതും, ഇത്തരം ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും കൂടി കണക്കിലെടുത്താണ് പിഴ ചുമത്തിയിരിക്കുന്നത്. ഫോറിന്‍ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് കസ്റ്റംസ് അധികൃതരില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ബാങ്കിനെതിരെ റിസർവ് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുന്നത്.

കസ്റ്റംസ് അധികൃതരില്‍ നിന്ന് ലഭിച്ച പരാതിയിൻമേൽ റിസർവ് ബാങ്ക് പരിശോധന നടത്തിയപ്പോഴാണ് കെ.വൈ.സി / എ.എം.എൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ എച്ച്ഡിഎഫ്സി ബാങ്ക് ലംഘിച്ചതായി കണ്ടെത്തിയത്. ബാങ്കിൽ നടക്കുന്ന തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാതിരുന്നതിനും റിസർവ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കിന് നോട്ടീസ് നൽകിയിട്ടുണ്ട്.

എച്ച്ഡിഎഫ്സി ബാങ്കിന് റിസർവ് ബാങ്ക് ഒരു കോടി രൂപ പിഴ ചുമത്തി

ഇക്കാര്യത്തിൽ ബാങ്കിന്റെ വിശദീകരണവും റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് റഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാത്തതിന് റിസർവ് ബാങ്ക് പിഴ ബാങ്കിനു മേൽ പിഴ ചുമത്തിയത്.

റെഗുലേറ്ററി അതോറിറ്റിയിലെ പിഴവുകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഏതെങ്കിലും ഇടപാടിന്റെയോ ഉപഭോക്താക്കളിൽ നിന്ന് ബാങ്കിന് എതിരെ ലഭിച്ച പരാതിയുടെയോ അടിസ്ഥാനത്തിൽ അല്ല നടപടി.

 malayalam.goodreturns.in

English summary

RBI Imposes 1 Crore Penalty On HDFC Bank

On June 18, Reserve Bank fined HDFC Bank Rs 1 crore for failing to comply with the Know Your Customer (KYC) norms.
Story first published: Wednesday, June 19, 2019, 10:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X