വീടും സ്ഥലവും വാങ്ങൽ വേ​ഗമാകട്ടെ; അടുത്ത ഒരു വർഷത്തിനുള്ളിൽ വില ഉയരുമെന്ന് റിപ്പോർട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾക്ക് വീടും സ്ഥലവും വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ വേ​ഗം ഇതിനായുള്ള നടപടികൾ ആരംഭിക്കുന്നതാണ് നല്ലത്. കാരണം അടുത്ത 12 മാസത്തിനുള്ളിൽ വസ്തു വില കുത്തനെ ഉയരുമെന്നാണ് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ '360 റിയൽ‌റ്റേഴ്സ് നടത്തിയ ഉപഭോക്തൃ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അടുത്ത 12 മാസത്തിനുള്ളിൽ പ്രോപ്പർട്ടി വില ഉയരുമെന്നാണ് രാജ്യത്ത് 57 ശതമാനം വീട് വാങ്ങാൻ പദ്ധതിയിടുന്നവരും കരുതുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നത്.

അടുത്ത ആറുമാസം

അടുത്ത ആറുമാസം

ഉപഭോക്തൃ സർവേ റിപ്പോർട്ടിൽ, അടുത്ത ആറ് മാസത്തേക്ക് പ്രോപ്പർട്ടി വിലകൾ നിലവിലെ സ്ഥിതിയിൽ തന്നെ തുടരുമെന്നും അതിനു ശേഷം വില ഉയരാൻ സാധ്യതയുണ്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ 3,000 ഓളം വീട് വാങ്ങാൻ താത്പര്യമുള്ളവർക്കിടയിലാണ് സർവേ നടത്തിയത്. അടുത്ത 12 മാസത്തിനുള്ളിൽ പ്രോപ്പർട്ടി വിലകൾ വർദ്ധിക്കുമോയെന്ന ചോദ്യത്തിന് 57 ശതമാനം ആളുകളും വർദ്ധിക്കുമെന്ന ഉത്തരമാണ് നൽകിയിരിക്കുന്നത്.

വില വർദ്ധനവ് എത്ര ശതമാനം

വില വർദ്ധനവ് എത്ര ശതമാനം

അടുത്ത 12 മാസത്തിനുള്ളിൽ ശരാശരി പ്രോപ്പർട്ടി വില 2 മുതൽ 5 ശതമാനം വർദ്ധിക്കുമെന്നാണ് 19 ശതമാനം പേരും വിശ്വസിക്കുന്നത്. വിലക്കയറ്റം മിതമായ രീതിയിലായിരിക്കുമെന്നും വിലയിൽ കുത്തനെ വർദ്ധനയുണ്ടാകാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പ്രോപ്പർട്ടി വാങ്ങൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഡെവലപ്പർമാർ ആവേശകരമായ ഓഫറുകളും ഡിസ്കൗണ്ടുകളും അവതരിപ്പിക്കാനുള്ള സാധ്യതകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

അബദ്ധങ്ങൾ പറ്റരുത്

അബദ്ധങ്ങൾ പറ്റരുത്

എന്നാൽ തിരക്ക് പിടിച്ച് ഉള്ളതെല്ലാം നുള്ളിപെറുക്കി ന​ഗരങ്ങളിലും ഫ്ലാറ്റുകൾ വാങ്ങാൻ പദ്ധതിയിടുന്നവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ വൻ നഷടം സംഭവിച്ചേക്കാം. ഫ്ലാറ്റിന്റെ അടിസ്ഥാന വില മാത്രമാകില്ല, വാങ്ങൽ നടപടികൾ പൂർത്തിയാക്കുമ്പോൾ നിങ്ങളിൽ നിന്ന് ഈടാക്കുക. രജിസ്ട്രേഷന്‍ ചെലവ്, മെയിന്റനന്‍സ് ചാര്‍ജ്, കാർ പാർക്കിങ്, കെയർടേക്കിങ് ചാർജ്, മാലിന്യ- മലിനജല സംസ്കരണം പോലുള്ള പൊതുസംവിധാനങ്ങൾക്കുള്ള ചാർജ്, വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്ക് കൊടുക്കേണ്ടുന്ന തുക വേറെയായിരിക്കും. ഈ ചാര്‍ജുകളെല്ലാം എത്രയെന്ന് കൃത്യമായി ഫ്ലാറ്റ് വാങ്ങുന്നതിന് മുമ്പ് തന്നെ കൃത്യമായി അറിയണം.

വസ്തുവിന്റെ ഉടമസ്ഥാവകാശം

വസ്തുവിന്റെ ഉടമസ്ഥാവകാശം

ഫ്ളാറ്റ് അല്ലെങ്കിൽ വീട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ഇല്ലെങ്കിൽ നിങ്ങൾ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനായി പ്രമാണങ്ങള്‍ വിശദമായ പരിശോധിക്കുക. ബില്‍ഡര്‍ മറ്റൊരാളുടെ സ്ഥലത്താണ് ഫ്ളാറ്റ് നിര്‍മിച്ചിരിക്കുന്നതെങ്കില്‍ അതിന് ബില്‍ഡര്‍ക്ക് സ്ഥലം ഉടമ അനുവാദം നൽകിയിരിക്കുന്നതിന്റെ തെളിവായ പവര്‍ ഓഫ് അറ്റോര്‍ണിയുടെ പകര്‍പ്പ് വിശദമായി പരിശോധിക്കണം.

രജ്സ്ട്രേഷൻ ഫീസ്

രജ്സ്ട്രേഷൻ ഫീസ്

വസ്തുവിന്റെ വിലയനുസരിച്ചാണ് രജിസ്ട്രേഷൻ ഫീസ് വ്യത്യാസപ്പെടുക. ആകെ തുകയുടെ ഏഴു മുതൽ 10 ശതമാനം വരെയാകാം രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും. അഡ്വക്കേറ്റ് ചാർജ്, നോട്ടറി ഫീസ് തുടങ്ങി മറ്റ് ഫീസുകളുമുണ്ട്. ഫ്ളാറ്റ് സ്വന്തമാക്കി കഴിഞ്ഞാല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഇലക്ട്രിക്കല്‍ ഡ്രോയിംഗ്, പ്ലംബിങ് സ്‌കെച്ച്, ഫ്ളാറ്റ് നിങ്ങളുടെ സ്വന്തമാണ് എന്നതിന്റെ ഒര്‍ജിനല്‍ ആധാരം തുടങ്ങിയ രേഖകള്‍ ചോദിച്ച് തീർച്ചയായും ചോ​ദിച്ചു വാങ്ങണം.

malayalam.goodreturns.in

English summary

Property Price Will Rise In Next 12 Months: Reports

Do you have a house or place to buy? If so, it is best to start the process.
Story first published: Thursday, June 27, 2019, 16:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X