ലോകത്തിലെ ഏറ്റവും മികച്ച 100 കമ്പനികൾ ഏതൊക്കെ? ഇന്ത്യൻ കമ്പനികൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും മികച്ച മൂല്യമുള്ള 100 ഗ്ലോബൽ ബ്രാൻഡുകളുടെ പട്ടിക ഫോബ്സ് പുറത്തു വിട്ടു. ആപ്പിളാണ് പട്ടികയിൽ ഒന്നാമത്. താഴെ പറയുന്നവാണ് പട്ടികയിലെ ആദ്യ 10 കമ്പനികൾ. ബ്രാൻ‍ഡ് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിരിക്കുന്ന പട്ടികയാണിത്.

 

ആപ്പിൾ
​ഗൂ​ഗിൾ
മൈക്രോസോഫ്റ്റ്
ആമസോൺ
ഫേസ്ബുക്ക്
കൊക്കക്കോള
സാംസങ്
ഡിസ്നി
ടൊയോട്ട
മക്ഡൊണാൾഡ്സ്

 
ലോകത്തിലെ ഏറ്റവും മികച്ച 100 കമ്പനികൾ ഏതൊക്കെ? ഇന്ത്യൻ കമ്പനികൾ ഇവയാണ്

ബ്രാൻഡുകളുടെ ഈ പട്ടികയിൽ സാങ്കേതികവിദ്യ മേഖലയാണ് ഏറ്റവും കൂടുതൽ ആധിപത്യം പുലർത്തുന്നത്. പട്ടികയിലെ ആദ്യത്തെ ഏഴ് എൻ‌ട്രികളിൽ ആറെണ്ണം ടെക്നോളജി മേഖലയിലുള്ള കമ്പനികളാണ്. ഇത്തവണയും എച്ച്.ഡി.എഫ്.സി ബാങ്ക് പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും 60-ാമത് റാങ്കാണ് ബാങ്ക് നേടിയത്. പുതിയ ലിസ്റ്റിൽ, ബാങ്കിന്റെ ബ്രാൻഡ് മൂല്യം 2,270 കോടി ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 2,087 കോടി ഡോളറായിരുന്നു. ലിസ്റ്റിൽ തുടർച്ചയായ അഞ്ചാം തവണയാണ് എച്ച്.ഡി.എഫ്.സി. ബാങ്ക് ഇടം പിടിക്കുന്നത്.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (68), ടാറ്റാ കൺസൽട്ടൻസി സർവീസ് (97) എന്നിവയാണ് ഈ വർഷം പട്ടികയിൽ ഇടം നേടിയിട്ടുള്ള മറ്റ് ഇന്ത്യൻ കമ്പനികൾ. ഭൂരിഭാഗം കമ്പനികളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടക്ക വളർച്ച നേടിയിട്ടുണ്ട്. ആപ്പിൾ (12%), ഗൂഗിൾ (27%), ആമസോൺ (37%), മൈക്രോസോഫ്റ്റ് (20%), സാംസങ് (11%) എന്നിങ്ങനെയാണ് വളർച്ച നേടിയിരിക്കുന്നത്. ശ്രദ്ധേയമായ മറ്റൊരു കാര്യം ഫേസ്ബുക്കിന്റെ വളർച്ചാ നിരക്ക് 6 ശതമാനം കുറഞ്ഞു എന്നതാണ്. സാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങൾ, ഓട്ടോമോട്ടീവ്, ഉപഭോക്തൃവസ്തുക്കൾ, റീട്ടെയിൽ, ലക്ഷ്വറി, പാനീയങ്ങൾ, മദ്യം, വസ്ത്രങ്ങൾ എന്നീ മേഖലകളിലെ കമ്പനികളാണ് പട്ടികയിലെ മുൻ നിരക്കാർ.

malayalam.goodreturns.in

English summary

100 Most Valuable Brands In The World

Forbes has released the list of the 100 most valuable global brands. Apple tops the list.
Story first published: Friday, June 28, 2019, 16:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X