ബജറ്റ് 2019: നിർമ്മല സീതാരാമന് മുന്നിലുള്ള അഞ്ച് പ്രധാന വെല്ലുവിളികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019ലെ കേന്ദ്ര ബജറ്റിന് ഇനി വെറും ദിവസങ്ങൾ മാത്രം. ജൂലൈ 5നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുക. എന്നാൽ രണ്ടാം മോദി സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ നിർമ്മല സീതാരാമൻ സാധാരണക്കാർക്കായി എന്തൊക്കെ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സാമ്പത്തിക ലോകം. എന്നാൽ ബജറ്റ് തയ്യാറാക്കുന്നതിൽ ധനമന്ത്രി നിർമ്മല സീതാരാമന് നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

 

ജി‍ഡിപി വളർച്ചാ നിരക്ക്

ജി‍ഡിപി വളർച്ചാ നിരക്ക്

2018-19 ലെ നാലാം പാദത്തിൽ ത്രൈമാസ വാർഷിക ജിഡിപി വളർച്ച 6 ശതമാനത്തിൽ താഴെയായി. അതുകൊണ്ട് വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇത് പരിഹരിക്കുക എന്നതാകും നിർമ്മല സീതാരാമന് മുന്നിലുള്ള പ്രധാന വെല്ലുവിളി. അതായത് രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക നിലയെ പുനരുജ്ജീവിപ്പിക്കാൻ ഉതകുന്നതാകണം ഇത്തവണത്തെ ബജറ്റ്. വളർച്ച വർദ്ധിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാന മേഖലകൾ തൊഴിൽ, പൊതു നിക്ഷേപം, സാമ്പത്തിക സാക്ഷരത തുടങ്ങിയ മേഖലകളാണ്.

തൊഴിലുറപ്പ് പദ്ധതി

തൊഴിലുറപ്പ് പദ്ധതി

തൊഴിലുറപ്പ് പദ്ധതികൾ ഗ്രാമീണ വേതനത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഗ്രാമീണ വേതന വളർച്ച 2017 പകുതി മുതൽ കുറയാൻ തുടങ്ങിയിട്ടുണ്ട്. 2019 എത്തിയപ്പോഴേയ്ക്കും വേതന വളർച്ച വീണ്ടും താഴേയ്ക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം വേതനം ഇത്തവണ ബജറ്റിൽ കൂട്ടേണ്ടതായി വരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദ​ഗ്ദർ പറയുന്നു.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

2016 മുതൽ, ചെറുകിട ബിസിനസുകൾ, കൂലിപ്പണി തുടങ്ങിയ മേഖലകളിൽ തൊഴിൽ അതിവേഗം കുറഞ്ഞു വരികയാണ്. ഈ മേഖലകളിൽ നിലവിൽ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ട് നിരോധനത്തെ തുടർന്നാണ് തൊഴിലില്ലായ്മ നിരക്ക് അതിവേ​ഗം ഉയർന്നു തുടങ്ങിയത്. ഇതേ കാലയളവിൽ ശമ്പളക്കാരായ തൊഴിലാളികളുടെ തൊഴിൽ വർദ്ധനവും വളരെ കുറവാണ്. 0.03 ശതമാനം വളർച്ച

മാത്രമാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്.

പൊതു നിക്ഷേപം

പൊതു നിക്ഷേപം

ധനകാര്യേതര മേഖലയിൽ പൊതു നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നതിന്റെ വേഗതയിലും മാറ്റം വരുത്തേണ്ടതുണ്ട്. ഈ മേഖലയിലെ സർക്കാർ പദ്ധതികളുടെ കുടിശ്ശിക മൂല്യം 2014-15ലെ 46 ശതമാനത്തിൽ നിന്ന് 2018-19 ൽ 34 ശതമാനമായി കുറഞ്ഞു. ഇത്തരം പൊതു നിക്ഷേപ പദ്ധതികൾ വർദ്ധിപ്പിച്ചാൽ അത് ജി‍ഡിപി വളർച്ച നിരക്കിനെ സഹായിക്കുമെന്നും വിദ​ഗ്ധർ പറയുന്നു. അതായത് സാമ്പത്തികേതര മേഖലയിൽ പൊതുനിക്ഷേപം വർദ്ധിപ്പിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും.

സാമ്പത്തിക സാക്ഷരത

സാമ്പത്തിക സാക്ഷരത

ജൻ ധൻ യോജന വഴി കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സാമ്പത്തിക മേഖലയിൽ വൻ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. സമ്പാദ്യവും നിക്ഷേപവും ഫലപ്രദമായി വർദ്ധിപ്പിക്കുന്നതിനും അതുവഴി വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഈ പദ്ധതി ഏറെ സഹായകമായി. അതുകൊണ്ട് തന്നെ തുടർന്നും നിക്ഷേപത്തിനും സമ്പാദ്യത്തിനുമായി ഈ അക്കൗണ്ടുകളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പു വരുത്തേണ്ടതാണ്. അതിന് ആവശ്യമായ സാമ്പത്തിക സാക്ഷരത പൊതുജനങ്ങളിൽ ഉണ്ടാക്കിയെടുക്കേണ്ടതും സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സാമ്പത്തിക സാക്ഷരതയ്ക്കായി സർക്കാർ സ്പോൺസർ ചെയ്യുന്ന പരിപാടികൾ ജൻ ധൻ യോജ അക്കൗണ്ടുകളെ ഫലപ്രദമായി ഉപയോഗിക്കുന്ന തരത്തിലായിരിക്കണം.

malayalam.goodreturns.in

English summary

Budget 2019: Challenges Of Nirmala Sitharaman

The 2019 union budget is just days away. Finance Minister Nirmala Sitharaman will present the budget in parliament on July 5.
Story first published: Monday, July 1, 2019, 14:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X