ബജറ്റ് 2019: സാമ്പത്തിക സർവ്വേ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചു, 2020ലെ ജിഡിപി വളർച്ചാ നിരക്ക് 7%

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ. ഇതിന് മുന്നോടിയായി 2018-19 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്‍റില്‍ സമർപ്പിച്ചു. ഇരു സഭകളിലെയും അംഗങ്ങള്‍ക്ക് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ റിപ്പോര്‍ട്ട് ലഭ്യമാകും. ഇന്ത്യയിലെ ആദ്യത്തെ ഫുൾ ടൈം വനിതാ ധനമന്ത്രി നിർമ്മല സീതാരാമനാണ് റിപ്പോർട്ട് സഭയിൽ വയ്ക്കുന്നത്. മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രഹമണ്യന്‍റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ജിഡിപി വളർച്ചാ നിരക്ക്

ജിഡിപി വളർച്ചാ നിരക്ക്

2020ലെ ജിഡിപി വളർച്ചാ നിരക്ക് 7% ആയിരിക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. നിക്ഷേപ നിരക്ക് കുറഞ്ഞതായും എൻ‌ബി‌എഫ്‌സി മേഖലകളുടെ സമ്മർദ്ദം വളർച്ചയുടെ മാന്ദ്യത്തിന് കാരണമായതായും കാണുന്നു. കൂടാതെ കാർഷിക ഉൽപാദനത്തിൽ കുറവ് രേഖപ്പെടുത്തുന്നതായും സർവ്വേയിൽ റിപ്പോർട്ട് ചെയ്യുന്നു. മോദി സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ രാജ്യത്തിന്റെ ജിഡിപി വളർച്ച ശരാശരി 7.5 ശതമാനമാണ്.

മാന്ദ്യത്തിന് കാരണം

മാന്ദ്യത്തിന് കാരണം

ജനുവരി-മാർച്ച് പാദത്തിലെ മാന്ദ്യത്തിന് കാരണം പൊതുതെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അനിശ്ചിതത്വമാണെന്നും. ഇതിനെ തുടർന്ന് റിസർവ് ബാങ്ക് അനുയോജ്യമായ രീതിയിൽ ധനനയം നടപ്പിലാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. എൻ‌പി‌എകളുടെ ഇടിവ് കാപെക്സ് സൈക്കിൾ വളർച്ചയെ സഹായിക്കുമെന്നും. മാക്രോ-ഇക്കണോമിക് സ്ഥിരത കാരണം 2020 സാമ്പത്തിക വർഷത്തിൽ ഉയർന്ന ജിഡിപി വളർച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എൻ‌ബി‌എഫ്‌സി മേഖലയിലെ സമ്മർദ്ദവും ഈ സാമ്പത്തിക വർഷം വളർച്ച കുറയാൻ കാരണമായി.

എണ്ണ വില കുറയും

എണ്ണ വില കുറയും

2020 സാമ്പത്തിക വർഷത്തിൽ എണ്ണവിലയിൽ ഇടിവുണ്ടാകാൻ സാധ്യതകൾ കൂടുതലാണെന്നും. ഈ സാമ്പത്തിക വർഷം സർക്കാർ ധന ഏകീകരണത്തിന്റെ പാതയിലാണ് നിലകൊള്ളേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. 5 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയാകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, ഇന്ത്യ ശരാശരി വളർച്ചാ നിരക്ക് 8% നിലനിർത്തണം. ഇത്തരത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്ന ഒരു സാമ്പത്തിക വർഷമാണ് 2020 എന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകത്തിലെ അതിവേ​ഗം വളരുന്ന സമ്പദ്‍വ്യവസ്ഥ

ലോകത്തിലെ അതിവേ​ഗം വളരുന്ന സമ്പദ്‍വ്യവസ്ഥ

രാജ്യത്തെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന് ജിഎസ്ടി ഏറെ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ വാർഷിക സാമ്പത്തിക വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്കായ 6.8 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയരുമെന്നാണ് പ്രവചനം. ഇതോടെ ലോകത്തെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന ടാഗ് വീണ്ടെടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കും, കാരണം വളർച്ചാ നിരക്കിൽ ചൈനയെ മറികടക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് പ്രവചനം

മറ്റ് ബില്ലുകൾ

മറ്റ് ബില്ലുകൾ

സാമ്പത്തിക സര്‍വേക്ക് പുറമെ, ലോക്സഭയില്‍ ആധാര്‍ നിയമഭേദഗതി ബില്ലും രാജ്യസഭയില്‍‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭേദഗതി ബില്ലും അവതരിപ്പിക്കും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുന്ന റിപ്പോർട്ടാണ് സാമ്പത്തിക സർവ്വേ റിപ്പോർട്ട്. 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന റിപ്പോർട്ട് കൂടിയാണിത്.

malayalam.goodreturns.in

English summary

Budget 2019: Economic Survey Report Tabled in Parliament

The Financial Survey Report for the year 2018-19 has been tabled in Parliament.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X