ബജറ്റ് 2019: ഇടത്തരക്കാർക്ക് പ്രതീക്ഷയ്ക്ക് വക, നികുതിയിൽ മാറ്റം വരുത്താൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന ബജറ്റ് പ്രഖ്യാപനത്തിൽ ഇടത്തരം, മധ്യവർഗ നികുതിദായകർക്ക് സന്തോഷകരമായ വാർത്തകളുണ്ടാകുമെന്ന് സൂചന. വ്യക്തിഗത ആദായനികുതി അടയ്‌ക്കുന്നയാളുടെ അടിസ്ഥാന നികുതി ഇളവ് പരിധി നിലവിലെ 2.5 ലക്ഷത്തിൽ നിന്ന് 3 ലക്ഷമായി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. 

 

നികുതി സ്ലാബ്

നികുതി സ്ലാബ്

പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ നികുതി ഇളവിന്റെ പ്രധാന നേട്ടം കേന്ദ്രം 500 രൂപ വരെ നീട്ടിയിരുന്നു. 5 ലക്ഷം രൂപയെങ്കിലും നികുതി സ്ലാബുകള്‍ മാറ്റമില്ലാതെ സൂക്ഷിച്ചതിനാല്‍, ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം ലഭ്യമാവില്ല. മാത്രമല്ല, ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ലഭ്യമായ നികുതി വരുമാനത്തിൽ നിന്ന് കിഴിവ് ലഭിക്കുന്നതിനുള്ള നിലവിലെ പരിധി 1.5 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായി ഉയർത്താനിടയുണ്ടെന്നും സാമ്പത്തിക വിദ​ഗ്ധർ പറയുന്നു. ഇതുവഴി കൂടുതൽ നികുതി ലാഭിക്കാനുള്ള അവസരമാണ് വ്യക്തികൾക്ക് ലഭിക്കുക.

സ്വപ്ന ഭവനം

സ്വപ്ന ഭവനം

സാധാരണക്കാരുടെ സ്വപ്ന ഭവനം സ്വന്തമാക്കാനുള്ള വായ്പകൾക്കും പലിശ ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. ഭവനവായ്പയ്ക്കുള്ള പലിശയ്ക്കുള്ള നികുതിയിളവ് പരിധി നിലവിലെ ₹ 2 ലക്ഷം പരിധിയിൽ നിന്ന് പ്രതിവർഷം 2.5 ലക്ഷമായി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ നേരത്തെ അനുവദിച്ച രണ്ടാമത്തെ വീടിന്റെ പലിശയ്‌ക്കുള്ള കിഴിവ് പിൻവലിക്കാനും സാധ്യതയുണ്ട്.

രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീം

രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീം

രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീമിന് സമാനമായ ഒരു സ്കീമിന്റെ തിരിച്ചുവരിനും ഈ ബജറ്റിൽ സാധ്യതയുണ്ട്. കുറഞ്ഞ വരുമാനക്കാർക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയാണിത്. ആഭ്യന്തര മൂലധന വിപണിയിലെ ചെറുകിട നിക്ഷേപകരുടെ സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യമായി റീട്ടെയിൽ നിക്ഷേപകരെ ലക്ഷ്യമിട്ട് 2012-2013 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നികുതി ലാഭിക്കൽ പദ്ധതിയാണ് ആർ‌ജി‌ഇ‌എസ്. 2019-20 ബജറ്റിൽ പുതിയ പേരിൽ ഈ പദ്ധതി വീണ്ടും പുനരാരംഭിക്കാൻ സാധ്യതുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.

2018ലെ ബജറ്റ്

2018ലെ ബജറ്റ്

2018ലെ കേന്ദ്ര ബജറ്റിലും ഇടത്തരക്കാർ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്നു. എന്നാൽ ബജറ്റ് ഇടത്തരക്കാർക്ക് നിരാശയാണ് നൽകിയത്. എൻഡിഎ സർക്കാരിന്റെ പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ബജറ്റായതിനാൽ ഇത്തവണയും കൂടുതൽ ഇളവുകൾ ജനം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ ധനക്കമ്മി വർദ്ധിച്ചതാണ് കൂടുതൽ ഇളവുകൾ നൽകാത്തതിന് കാരണമായി പറയുന്നത്.

malayalam.goodreturns.in

English summary

Budget 2019: Expect Good News For Middle Class

Budget announcement by Finance Minister Nirmala Sitharaman to be presented to Parliament today
Story first published: Friday, July 5, 2019, 9:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X