കേന്ദ്രബജറ്റ് 2019 ; എന്താണ് ഗാന്ധിപീഡിയ ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗാന്ധിയന്‍ മൂല്യങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനായി ഗാന്ധിപീഡിയ എന്ന സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് ഇത്തരമൊരു പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഗാന്ധിജി ലോകത്തിന് പകര്‍ന്നുനല്‍കിയ മഹത്തായ ആദര്‍ശങ്ങളും മൂല്യങ്ങളും യുവജനതയ്ക്ക് പരിചയപ്പെടുത്തുകയാണ് ഗാന്ധിപീഡിയയിലൂടെ ലക്ഷ്യമിടുന്നത്.

ബജറ്റിൽ എൻആർഐകൾക്ക് നേട്ടങ്ങൾ നിരവധി, പ്രവാസികൾക്ക് ഇനി ആധാർ കാർഡ് എളുപ്പത്തിൽ എടുക്കാംബജറ്റിൽ എൻആർഐകൾക്ക് നേട്ടങ്ങൾ നിരവധി, പ്രവാസികൾക്ക് ഇനി ആധാർ കാർഡ് എളുപ്പത്തിൽ എടുക്കാം

2019 ഒക്ടോബര്‍ രണ്ടിന് ഗാന്ധിപീഡിയ യാഥാര്‍ത്ഥ്യമാകും. സ്വച്ഛ് ഭാരത് ക്യാംപെയിനിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതായി നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് സമാനമായ പദമാണ് ഗാന്ധിപീഡിയ. അതുപോലുളള സംവിധാനമായിരിക്കും ഗാന്ധിപീഡിയ എന്നാണ് പ്രതീക്ഷിക്കുന്നത്. നാഷനല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയം ആയിരിക്കും സംവിധാനം ഒരുക്കുക.

കേന്ദ്രബജറ്റ് 2019 ; എന്താണ് ഗാന്ധിപീഡിയ ?

ബജറ്റ് അവതരണത്തിനിടെ നിരവധി തവണയാണ് നിര്‍മ്മല സീതാരാമന്‍ ഗാന്ധിജിയെക്കുറിച്ച് പരാമര്‍ശിച്ചത്. ഗ്രാമീണ ജനതയെക്കുറിച്ചും പാവപ്പെട്ടവരെക്കുറിച്ചും പറയുമ്പോള്‍ വീണ്ടും ഗാന്ധിജിയെ അനുസ്മരിച്ചു.  കേന്ദ്ര ബജറ്റിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് അവതരണത്തിനിടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യവും ഗാന്ധിജിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.

ഗാന്ധിജിയുടെ 150ാം ജന്മദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഒരു വെബ്‌സൈറ്റ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരുന്നു. ഇതില്‍ ഗാന്ധിജിയുടെ ശബ്ദരേഖകള്‍, വീഡിയോകള്‍, ഗാന്ധിയന്‍ സാഹിത്യം എന്നിവയാണ് ഉള്‍ക്കൊളളിച്ചിട്ടുളളത്. ഗാന്ധിജിയുടെ പുസ്തകങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് വായിക്കാനും സൗകര്യമുണ്ട്. ഗാന്ധിജിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായി രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ്‌ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുളളത്.

English summary

Nirmala Sitharaman Announces Creation Of 'Gandhipedia in her budget speech

Finance minister Nirmala Sitharaman Announces Creation Of 'Gandhipedia in her budget speech
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X