ബജറ്റ് 2019 : ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 5 ശതമാനമായി കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇതിനകം ജിഎസ്ടി കൗണ്‍സിലിനെ നീക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ നികുതി ഇളവ് . ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനായി വായ്പ എടുത്തവര്‍ക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയില്‍ ഇളവ് ലഭിക്കും.

 കേന്ദ്രബജറ്റ് 2019 ; എന്താണ് ഗാന്ധിപീഡിയ ? കേന്ദ്രബജറ്റ് 2019 ; എന്താണ് ഗാന്ധിപീഡിയ ?


ഇക്കഴിഞ്ഞ ഏപ്രില്‍ 1 ന് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യ വികസനം ഓരുക്കുന്ന 10000 കോടിയുടെ എഫ്.എ.എം.ഇ 2 സ്‌കീമിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള രാജ്യത്തിന്റെ പരിണാമം വേഗത്തിലാക്കാന്‍ ഇത് സഹായിക്കുമെന്ന് ധനകാര്യ മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

ബജറ്റ് 2019 :ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 5 ശതമാനമായി കുറച്ചു

2030 ഓടെ രാജ്യത്തെ ആകെ വാഹനങ്ങളില്‍ 30 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങളാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) രാജ്യം പ്രാധാന്യം നല്‍കേണ്ടതാണെന്ന് ഇന്നലെ സാമ്പത്തിക സര്‍വേ അവതരിപ്പിക്കുമ്പോള്‍ സീതാരാമന്‍ പറഞ്ഞിരുന്നു.

English summary

GST on Electric Vehicles Reduced to 5 Percent Tax Benefits Upto Rs 1 point5 Lakh on EV Loan

GST on Electric Vehicles Reduced to 5 Percent Tax Benefits Upto Rs 1 point5 Lakh on EV Loan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X