കേന്ദ്രബജറ്റ് 2019 ; ബഹിരാകാശമേഖലയില്‍ പ്രതീക്ഷകള്‍ വാനോളം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബഹിരാകാശ മേഖലയില്‍ ഏറെ പ്രതീക്ഷകള്‍ക്ക് വകനല്‍കുന്ന പ്രഖ്യാപനങ്ങളാണ് കേന്ദ്രബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത്. ബഹിരാകാശ ഗവേഷണരംഗത്തെ നേട്ടങ്ങള്‍ വാണിജ്യവത്ക്കരിക്കുക എന്ന ലക്ഷ്യത്തില്‍ കമ്പനി രൂപീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

ആദായ നികുതി സ്ലാബില്‍ മാറ്റമില്ആദായ നികുതി സ്ലാബില്‍ മാറ്റമില്

ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് എന്നായിരിക്കും കമ്പനിയുടെ പേര്. വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായി രൂപീകരിക്കുന്ന കമ്പനി ഐഎസ്ആര്‍ഒയുടെ വാണിജ്യകരമായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഎസ്ആര്‍ഒയുടെ വിക്ഷേപണ ഉപകരണങ്ങളും മറ്റും വാണിജ്യവത്ക്കരിക്കുന്നതിലൂടെ വലിയ തോതിലുളള സാമ്പത്തിക നേട്ടങ്ങളാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്.

  കേന്ദ്രബജറ്റ് 2019 ; ബഹിരാകാശമേഖലയില്‍ പ്രതീക്ഷകള്‍ വാനോളം

ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ബഹിരാകാശമേഖലയില്‍ വന്‍ നേട്ടങ്ങളാണ് ഇന്ത്യ നിരന്തരം കൈവരിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ബഹിരാകാശ ഗവേഷണമേഖലയെ വാണിത്യവത്ക്കരിക്കേണ്ട സമയമാണിതെന്ന് ബജറ്റ് പ്രസംഗത്തിനിടെ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ജൂലൈ അവസാനത്തോടെ പ്രാവര്‍ത്തികമാകുന്ന ചന്ദ്രയാന്‍ 2 മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം ഐഎസ്ആര്‍ഒ ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ബഹിരാകാശ ഗവേഷണമേഖലയുടെ പുരോഗതിയില്‍ ഇന്ത്യയുടെ പ്രതീക്ഷകളും നിരവധിയാണ്. ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രതീക്ഷകളും ഇരട്ടിയാകും.

English summary

New Space India Limited to tap benefits of ISRO. It will lead commercialisation of space tech

New Space India Limited to tap benefits of ISRO. It will lead commercialisation of space tech
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X