17 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വേകുന്നതിനായി രാജ്യത്തെ 17 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി ഇവയെ ഉയര്‍ത്തും. ഇതിലൂടെ ആഭ്യന്തര, അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിയ്ക്കായി 2019-20 വര്‍ഷത്തില്‍ 2,189.21 കോടി രൂപയാണ് കേന്ദസര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പിന് വകയിരുത്തുന്നത്. 2018-19 കാലയളവില്‍ ഇത് 2,113.48 കോടി രൂപയായിരുന്നു.

17 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് പദ്ധതി

വിവിധ ആശയങ്ങളിലൂന്നിയ വിനോദസഞ്ചാര സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുന്ന സ്വദേശ് ദര്‍ശന്‍ പദ്ധതിയ്ക്കായി 1,106 കോടി രൂപയും തീര്‍ത്ഥാടക കേന്ദ്രങ്ങളുടെ വികസനത്തിനായി ആവിഷ്‌ക്കരിച്ച പ്രസാദ് പദ്ധതിയ്ക്കായി 160.50 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. എന്നാല്‍ ടൂറിസം മേഖലയുടെ പ്രധാന ആവശ്യമായ 18-28 ശതമാനം ജിഎസ്ടി മാറ്റത്തിന് ബജറ്റില്‍ പരിഗണനയുണ്ടായില്ല.

അറിഞ്ഞോ പുതിയ പാൻ കാർഡ്, ആധാർ കാർഡ് നിയമങ്ങൾ; ബജറ്റിലെ 5 പ്രഖ്യാപനങ്ങൾ ഇങ്ങനെഅറിഞ്ഞോ പുതിയ പാൻ കാർഡ്, ആധാർ കാർഡ് നിയമങ്ങൾ; ബജറ്റിലെ 5 പ്രഖ്യാപനങ്ങൾ ഇങ്ങനെ

English summary

17 sites across the country will be developed as model tourist spots

17 sites across the country will be developed as model tourist spots
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X