കേരളത്തിൽ വൈദ്യതി നിരക്ക് കുത്തനെ കൂട്ടി; പുതിയ നിരക്ക് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് വൈദ്യതി നിരക്ക് കുത്തനെ കൂട്ടി. നിരക്കില്‍ 6.8 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. എന്നാൽ ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ദ്ധനവ് ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് അറിയിച്ചു. പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർദ്ധനവ് ബാധകമല്ല.

 

താരിഫ് സ്ലാബുകളുടെ അടിസ്ഥാനത്തിൽ ഫോക്സ് ചാർജുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 25 പൈസയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 50 പൈസയും വര്‍ദ്ധിപ്പിച്ചു.

 
കേരളത്തിൽ വൈദ്യതി നിരക്ക് കുത്തനെ കൂട്ടി; പുതിയ നിരക്ക് ഇങ്ങനെ

2019 - 22 കാലത്തേക്കാണ് വർദ്ധനവ്. അതായത് അടുത്ത മൂന്ന് വർഷത്തേയ്ക്ക് ഈ നിരക്കിലായിരിക്കും വൈദ്യുതി ബിൽ. ഇതിന് മുമ്പ്പ് 2017ലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഗാർഹിക ഉപയോക്താക്കളുടെ നിരക്കിൽ യൂണിറ്റിന് 10 മുതൽ 50 പൈസ വരെയാണ് അന്ന് നിരക്ക് വർദ്ധിപ്പിച്ചത്.

പുതുക്കിയ നിരക്കുകൾ കെ‌എസ്‌ഇബിക്ക് 902 കോടി രൂപ അധിക വരുമാനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിപിഎൽ പട്ടികയിൽ ഉള്ളവർക്ക് പുറമേ ഗുരുതരമായ അപകടങ്ങളെത്തുടർന്ന് കിടപ്പിലായവർക്കും കാൻസർ രോഗികൾക്കും വൈദ്യുതി ബില്ലിൽ ഇളവുകൾ ലഭിക്കും.

 malayalam.goodreturns.in

Read more about: electricity bill bill ബിൽ
English summary

Sharp Hike In Electricity Bill

Electricity rates have increased sharply in kerala. This is an increase of 6.8%.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X