ഉപഭോക്താക്കൾക്ക് സൗജന്യമായി ഓൺലൈൻ കോഴ്സുമായി എയർടെൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കൾക്ക് സൗജന്യ ഓൺലൈൻ കോഴ്സുമായി ഭാരതി എയർടെൽ. എയർടെല്ലും എഡ്യൂ-ടെക് പ്ലാറ്റ്ഫോമായ ഷാ അക്കാദമിയും ചേർന്നാണ് ഉപഭോക്താക്കൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകുന്നത്. എയർടെൽ താങ്ക്സ് പ്രോഗ്രാമിന്റെ ഭാ​ഗമായാണ് ഉപഭോക്താക്കൾക്ക് പുത്തൻ സേവനങ്ങൾ കമ്പനി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. ഐറിഷ് ആസ്ഥാനമായുള്ള ആഗോള എഡ്ടെക്, ഷാ അക്കാദമി എന്നിവയുമായി സഹകരിച്ചാണ് മൊബൈൽ ഉപഭോക്താക്കൾക്ക് ജനപ്രിയ ഓൺലൈൻ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതെന്ന് എയർടെൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

 

എയർടെൽ പ്ലാറ്റിനം ഉപഭോക്താക്കൾക്ക് അവരുടെ പ്ലാൻ ആനുകൂല്യങ്ങളുടെ ഭാഗമായി 6,000 രൂപ വിലമതിക്കുന്ന ഒരു വർഷത്തെ കോഴ്സുകൾ സൗജന്യമായി ലഭിക്കും. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ഷാ അക്കാദമിയുടെ ദൗത്യമെന്ന് ഷാ അക്കാദമിയുടെ സിഇഒയും സ്ഥാപകനുമായ ജെയിംസ് ഈഗൻ പറഞ്ഞു. ഷാ അക്കാദമിയുടെ ആവേശകരവും പ്രധാനപ്പെട്ടതുമായ വിപണിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കൾക്ക് സൗജന്യമായി ഓൺലൈൻ കോഴ്സുമായി എയർടെൽ

സംഗീതം, ഫോട്ടോഗ്രാഫി, ഭാഷ, ശാരീരികക്ഷമത, സാമ്പത്തിക വ്യാപാരം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോഴ്‌സുകളാണ് ഷാ അക്കാദമി വാഗ്ദാനം ചെയ്യുന്നത്. എയർടെൽ താങ്ക്സ് ലോയൽറ്റി പ്രോഗ്രാമിൽ സിൽവർ, ഗോൾഡ്, പ്ലാറ്റിനം അംഗത്വങ്ങളാണുള്ളത്. 119 രൂപ പ്രതിമാസ താരിഫുള്ള സിൽവർ അം​ഗത്വമുള്ളവർക്ക് എയർടെൽ ടിവി, വിങ്ക് എന്നിവയുൾപ്പെടെ അടിസ്ഥാന സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

119 രൂപ മുതൽ 499 രൂപ വരെയുള്ള താരിഫുകളുള്ള ​ഗോൾഡ് ഉപഭോക്താക്കൾക്ക് ആഡ്-ഓൺ ടെലികോം ആനുകൂല്യങ്ങളിലേക്കും പ്രീമിയം ഉള്ളടക്കത്തിലേക്കും പ്രവേശനം ലഭിക്കും. 499 രൂപയോ അതിൽ കൂടുതലോ പ്രതിമാസ താരിഫ് അടയ്ക്കുന്ന പ്ലാറ്റിനം ഉപഭോക്താക്കൾക്ക് ഇ-ബുക്കുകൾ പോലുള്ള മുൻ‌ഗണനാ സേവനങ്ങൾ ലഭിക്കും.

malayalam.goodreturns.in

English summary

Airtel Online Course Offer

Bharti Airtel offers free online course for customers. The online classes are offered to customers by Airtel and the edu-tech platform Shah Academy.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X