എല്ലാ പാൻ കാർഡ് ഉടമകൾക്കും ഇനി ഇ-പാൻ കാർഡ്; ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി എല്ലാ പാൻ കാർഡ് ഉടമകൾക്കും ആദായനികുതി വകുപ്പ് ഇലക്ട്രോണിക് പാൻ (ഇ-പാൻ) കാർഡുകൾ വിതരണം ചെയ്യാൻ തുടങ്ങി. എൻ‌എസ്‌ഡി‌എല്ലിന്റെയും (നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ്) അല്ലെങ്കിൽ യു‌ടി‌ഐ‌ഐ‌ടി‌എസ്‌എല്ലിന്റെയും (യുടിഐ ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ആൻഡ് സർവീസസ് ലിമിറ്റഡ്) വെബ്‌സൈറ്റുകളിൽ നിന്ന് ഇ-പാൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

പുതിയ പാൻ കാർഡ് അപേക്ഷകർക്ക്

പുതിയ പാൻ കാർഡ് അപേക്ഷകർക്ക്

നിങ്ങൾ ഇപ്പോഴാണ് പുതിയ പാൻ കാർഡിന് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷാ ഫോമിൽ സൂചിപ്പിച്ചിരിക്കുന്ന നിങ്ങളുടെ ഇ-മെയിൽ ഐഡിയിൽ നിങ്ങൾക്ക് ഒരു ഇ-പാൻ കാർഡ് ലഭിക്കും. സാധാരണ പാൻ കാർഡിന് 107 രൂപ നൽകേണ്ടി വരുമ്പോൾ ഇ-പാൻ കാർഡ് സേവനം പൂർണ്ണമായും സൗജന്യമാണ്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പാൻ കാർഡ് അനുവദിച്ചവർക്ക് സേവന ദാതാവിന്റെ വെബ്‌സൈറ്റിൽ നിന്ന് ഇ-പാൻ സൗജന്യമായി തന്നെ ഡൗൺലോഡ് ചെയ്യാം.

10 മിനിട്ടിനുള്ളിൽ പാൻ കാർഡ്

10 മിനിട്ടിനുള്ളിൽ പാൻ കാർഡ്

ആധാർ അധിഷ്ഠിത ഇ-കെവൈസി ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ അപേക്ഷ സമർപ്പിച്ച ഉടൻ തന്നെ ഇ-പാൻ നൽകാനുള്ള പുതിയ തത്സമയ പാൻ കാർഡ് പ്രോസസ്സിംഗ് സെന്ററുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു. സാധുവായ ആധാർ കാർഡ് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് ഇ-പാൻ സേവനം ലഭിക്കുക.

പഴയ പാൻ കാർഡ് ഉടമകൾ

പഴയ പാൻ കാർഡ് ഉടമകൾ

യു‌ടി‌ഐയുടെയും എൻ‌എസ്‌ഡി‌എല്ലിന്റെ വെബ്സൈറ്റിൽ നിന്ന് ഓരോ തവണയും ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യുമ്പോൾ ഒരു നിശ്ചിത തുക ഈടാക്കും. കഴിഞ്ഞ 30 ദിവസത്തിന് മുമ്പ് പാൻ കാർഡ് അനുവദിച്ചവരിൽ നിന്നാണ് തുക ഈടാക്കുക. ഇ-പാൻ‌ ലഭിച്ച് ഒരു മാസത്തിന് ശേഷം ലഭിക്കുന്ന അഭ്യർ‌ത്ഥനകൾ‌ക്ക് ഓരോ തവണ ഡൗൺലോഡ് ചെയ്യുന്നതിനും 8.26 രൂപ ഈടാക്കും. ഓൺലൈൻ പേയ്മെന്റ് വഴിയാണ് തുക ഈടാക്കുക.

എന്താണ് ഇ-പാൻ?

എന്താണ് ഇ-പാൻ?

ഇ-പാൻ പിഡിഎഫ് ഫോർമാറ്റിൽ ഇലക്ട്രോണിക് രൂപത്തിൽ ഇഷ്യു ചെയ്യുന്ന പാൻ കാർഡാണ്. സ്ഥിരമായ പാൻ നമ്പറിന് പുറമേ പാൻ ഉടമയുടെ പേര്, പിതാവിന്റെ പേര് / മാതാവിന്റെ പേര്, ജനനത്തീയതി മുതലായ വിവരങ്ങളും ഇ-പാനിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. കൂടാതെ പാൻ കാർഡ് ഉടമയുടെ ഫോട്ടോയും ഒപ്പും ഇ-പാൻ കാർഡിലും ലഭിക്കും. പാൻ അപേക്ഷകൻ നൽകിയിരിക്കുന്ന ഇമെയിൽ ഐഡിയിലാണ് ഇ-പാൻ കാർഡ് അയയ്ക്കുക.

ക്യൂആർ കോഡ്

ക്യൂആർ കോഡ്

സാധാരണ പാൻ കാർഡിലുള്ളതു പോലെ തന്നെ ഇ-പാൻ കാർഡിലും ക്യുആർ കോഡും അടങ്ങിയിട്ടുണ്ട്. ക്യുആർ കോഡിൽ പാൻ കാർഡ് ഉടമകളുടെ ഡെമോഗ്രാഫിക്, ബയോമെട്രിക് (സ്കാൻ ചെയ്ത ഫോട്ടോയും ഒപ്പുകളും) വിവരങ്ങൾ അടങ്ങിയിരിക്കുന്നു. പാൻ ക്യുആർ കോഡ് റീഡർ അപ്ലിക്കേഷൻ ഉപയോഗിച്ച്, ഓഫ്‌ലൈൻ മോഡിലും പാൻ പരിശോധന ആവശ്യങ്ങൾക്കായി ഇ-പാൻ കാർഡുകൾ ഉപയോഗിക്കാം.

malayalam.goodreturns.in

English summary

How To Download E-Pan Card?

As a means of promoting digitization, the Income Tax Department has started issuing electronic PAN (e-PAN) cards to all PAN card holders.
Story first published: Monday, July 15, 2019, 10:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X