ഇനി മിനിമം വേതനം വെറും 178 രൂപ മാത്രം, 14 മണിക്കൂര്‍ വരെ ജോലി ചെയ്യിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭ്യന്തര തൊഴിൽ മന്ത്രാലയ സമിതി 375 രൂപ അധികമായി ശുപാർശ ചെയ്തിട്ടും ദേശീയ മിനിമം വേതനം പ്രതിദിനം 2 രൂപ കൂട്ടി 178 രൂപ വരെ ഉയർത്തിയ വേജ് കോഡ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.വേജ് കോഡ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചതോടെ കേന്ദ്രം നിശ്ചയിക്കുന്ന ഈ നിർബന്ധിത മിനിമം വേതന നിലയ്ക്ക് താഴെ സംസ്ഥാനങ്ങൾക്ക് നൽകാനാവില്ല. തൊഴിൽനിയമ പരിഷ്‌കരണത്തിന് ആക്കംകൂട്ടിക്കൊണ്ട് 13 കേന്ദ്രനിയമങ്ങൾ ലയിപ്പിച്ചുള്ള പുതിയ ബില്ലിനാണ് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.

 

കേന്ദ്രത്തിന്റെ തീരുമാനം

കേന്ദ്രത്തിന്റെ തീരുമാനം

മെച്ചപ്പെട്ട ദേശീയ വേതന നില ഇന്ത്യയിലെ അസമത്വവും ദാരിദ്ര്യവും കുറയ്ക്കുമെന്ന് 2019 ലെ സാമ്പത്തിക സർവേ അഭിപ്രായപ്പെട്ടിട്ടും ഉയർന്ന തുകയ്ക്കുള്ള നിർദ്ദേശം നിരസിക്കാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. മിനിമം വേതനം സംബന്ധിച്ച തൊഴിൽ മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി റിപ്പോർട്ട് അനുസരിച്ച് നിർബന്ധിത ദേശീയ മിനിമം വേതനം നിശ്ചയിക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരം.

ഒ.എസ്.എച്ച് കോഡ് ബിൽ

ഒ.എസ്.എച്ച് കോഡ് ബിൽ

ഒ.എസ്.എച്ച്. കോഡ് പ്രകാരം തൊഴിൽ സമയത്തിലും ഓവർടൈമിലും മാറ്റം വരാം. ജോലിസമയം 14 മണിക്കൂർ വരെയാകാം. കരാർ തൊഴിലാളി നിയമം പുതിയ ബില്ലിന്റെ ഭാഗമാക്കുമ്പോൾ, തുല്യ ജോലിക്കു തുല്യ വേതനം എന്ന നിബന്ധന ഉൾപ്പെടുത്തിയിട്ടില്ല. ഇപ്പോൾ പത്തിൽ കുറവ് ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് വ്യവസ്ഥകൾ ബാധകമല്ല. എന്നാൽ ഇനി ബില്ലിലെ വ്യവസ്ഥകൾ എല്ലാ തൊഴിലാളികൾക്കും ബാധകമാക്കണം.

പാനലിന്റെ നിർദ്ദേശങ്ങൾ

പാനലിന്റെ നിർദ്ദേശങ്ങൾ

മിനിമം പ്രതിമാസ വേതനം 9,750 രൂപയ്ക്ക് പുറമേ, നഗരങ്ങളിലെ തൊഴിലാളികൾക്ക് 1,430 രൂപ ഹൗസിം​ഗ് അലവൻസും നൽകണമെന്ന് ഏഴ് അംഗ പാനൽ നിർദ്ദേശിച്ചിരുന്നു. നാഗാലാൻഡ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ത്രിപുര, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മാത്രമാണ് നിർദ്ദിഷ്ട തുകയേക്കാൾ കുറഞ്ഞ വേതനം നൽകുന്നത്. അതുകൊണ്ട് തന്നെ മിനിമം വേതന വർദ്ധനവ് മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ ബാധിക്കില്ല

ഉദാഹരണം

ഉദാഹരണം

132 രൂപ മുതൽ 419 രൂപ വരെ മിനിമം വേതനത്തിന്റെ 76 വിഭാഗമാണ് തമിഴ്‌നാട്ടിലുള്ളത്. എന്നാൽ നാ​ഗാലാൻഡിൽ ഉടനീളം പ്രതിദിനം 115 രൂപ മുതൽ 135 രൂപ വരെയാണ് മിനിമം വേതനം. ദേശീയ മിനിമം വേതനത്തേക്കാൾ കുറവുള്ള ഏക സംസ്ഥാനമാണ് നാഗാലാൻഡ്. മിനിമം വേതനം നിർണ്ണയിക്കുന്നതിൽ സംസ്ഥാനങ്ങൾക്കും വളരെ വലിയ പങ്കുണ്ട്. സംസ്ഥാനങ്ങൾക്കു മിനിമം വേതനം നിർണയിക്കാമെങ്കിലും കേന്ദ്രം പ്രഖ്യാപിക്കുന്ന തുകയിൽ നിന്നു കുറയാൻ പാടില്ല.

സാമ്പത്തിക സർവേ റിപ്പോർട്ട്

സാമ്പത്തിക സർവേ റിപ്പോർട്ട്

ജൂലൈ 4 ന് പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ, മിനിമം വേതന സമ്പ്രദായം മികച്ച രീതിയിൽ രൂപകൽപ്പന ചെയ്താൽ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ദാരിദ്ര്യം ലഘൂകരിക്കുന്നതിനുമുള്ള ഒരു ശക്തമായ ഉപകരണമാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വേതനം വലിയ സ്വാധീനം ചെലുത്തുമെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

malayalam.goodreturns.in

English summary

Wage Code Bill: Approved By Union Cabinet

The Union Cabinet has approved the wage code bill, which hiked the national minimum wage by Rs 2 a day to Rs 178.
Story first published: Monday, July 15, 2019, 9:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X