അറിഞ്ഞോ ടിക്ക് ടോക്കിന് പാരയായി പുതിയ ആപ്പ്; ഫേസ്ബുക്ക് പണി തുടങ്ങി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടിക്ക് ടോക്കിന് പാരയായി പുതിയ ആപ്പിന്റെ പണിപ്പുരയിലാണ് ഫേസ്ബുക്ക് എന്ന് റിപ്പോർട്ടുകൾ. ഇതിന്റെ ഭാ​ഗമായി മുൻ ഗൂഗിൾ ജീവനക്കാരൻ ജേസൺ ടോഫിനെ ഫെയ്‌സ്ബുക്ക് നിയമിച്ചിട്ടുണ്ടെന്നും ഷോർട്ട് വീ‍‍ഡിയോ ഷെയറിം​ഗ് ആപ്പ് പുറത്തിറക്കുകയാണ് ഫേസ്ബുക്കിന്റെ പദ്ധതിയെന്നുമാണ് സാങ്കേതിക മേഖലയിലെ ചൂടൻ ചർച്ച. എന്നാൽ ഇതേക്കുറിച്ച് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

ആരാണ് ജേസൺ ടോഫ്?

ആരാണ് ജേസൺ ടോഫ്?

ട്വിറ്ററിന്റെ ഹ്രസ്വ-വീഡിയോ ഷെയറിം​ഗ് സേവനമായിരുന്ന വൈനിന്റെ ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണ് ടോഫ്. ഫെയ്‌സ്ബുക്കിന്റെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടറായാണ് ഇപ്പോൾ ടോഫിനെ നിയമിച്ചിരിക്കുന്നത്. കമ്പനി അടുത്തിടെ രൂപീകരിച്ച പുതിയ ഉൽപ്പന്ന പരീക്ഷണ (എൻ‌പി‌ഇ) ടീമിനെയാണ് ജേസൺ ടോഫ് നയിക്കുന്നത്.

ജേസൺ ടോഫിന്റെ ട്വീറ്റ്

ജേസൺ ടോഫിന്റെ ട്വീറ്റ്

രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഫേസ്ബുക്കിൽ ജോലിയ്ക്ക് പ്രവേശിക്കുന്ന കാര്യം ടോഫ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ പുതിയ ഉൽപ്പന്ന പരീക്ഷണ (എൻ‌പി‌ഇ) ടീമിന്റെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടറായാണ് ചുമതലയേൽക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച, ഫേസ്ബുക്കിന്റെ എൻ‌പി‌ഇ ടീം പ്രധാന ഫേസ്ബുക്ക് ബ്രാൻഡിൽ നിന്ന് വ്യത്യസ്തമായ പരീക്ഷണാത്മക ആപ്ലിക്കേഷനുകളാകും വികസിപ്പിക്കുക.

പ്രവർത്തി പരിചയം

പ്രവർത്തി പരിചയം

ഗൂഗിളിൽ, ടോഫ് വെർച്വൽ റിയാലിറ്റി (വിആർ) പ്രോജക്റ്റുകളിലും ഗൂഗിളിന്റെ ഇൻ-ഹൗസ് ഏരിയ 120 ഇൻകുബേറ്ററിലുമാണ് പ്രവർത്തിച്ചിരുന്നത്. ഇത് ഫേസ്ബുക്കിന്റെ എൻ‌പി‌ഇ ടീമിന് സമാനമാണെന്ന്, ദി വെർജ് റിപ്പോർട്ട് ചെയ്തു. താൻ എന്താണ് ചെയ്യുന്നതെന്നതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ടോഫ് പറഞ്ഞെങ്കിലും, തന്റെ ട്വിറ്റർ പോസ്റ്റിൽ യു‌എക്സ് ഡിസൈനർമാരെയും എഞ്ചിനീയർമാരെയും ഉൾക്കൊള്ളുന്ന ഒരു ടീമിനെ പ്രോജക്ടിനായി നിയമിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പരാമർശിച്ചിട്ടുണ്ട്.

ടിക്ക് ടോക്കിന്റെ വളർച്ച

ടിക്ക് ടോക്കിന്റെ വളർച്ച

ബെയ്ജിം​ഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട്-അപ്പായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക്, 2019 ന്റെ ആദ്യ പകുതിയിൽ പ്രതിവർഷം 28% വളർച്ചയാണ് നേടിയത്. ലോകമെമ്പാടുമായി ടിക്ക് ടോക്കിന് 344 മില്യൺ ഉപഭോക്താക്കളാണുള്ളത്. ഇന്ത്യയിൽ രണ്ടാഴ്ചയോളം ടിക് ടോക്കിന് വിലക്ക് ഉണ്ടായിരുന്നിട്ടും ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവില്ല. അതുകൊണ്ട് തന്നെ ഷോർട്ട് വീ‍ഡിയോ ആപ്പുകളിലാകും ഫേസ്ബുക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.

malayalam.goodreturns.in

English summary

ടിക്ക് ടോക്കിന് പാരയായി പുതിയ ആപ്പ്; ഫേസ്ബുക്ക് പണി തുടങ്ങി

Facebook has hired former Google employee Jason Toff as part of the campaign, and the company is reportedly planning to launch a short video sharing app.
Story first published: Wednesday, July 17, 2019, 19:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X