പുതുമകള്‍ നിറച്ച് അമൂലിന്റെ ഒട്ടകപ്പാല്‍; പുതിയ ബോട്ടില്‍ വിപണിയിലേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷീരവ്യവസായ രംഗത്തെ പ്രമുഖരായ അമൂലിന്റെ ഒട്ടകപ്പാല്‍ പുതിയ രൂപത്തില്‍ വ്യത്യസ്ഥതകളോടെ വിപണിയിലേക്ക്. ഇത്തവണ 200 എംഎല്‍ ബോട്ടിലുമായാണ് അമൂലിന്റെ രംഗപ്രവേശം. ഇക്കഴിഞ്ഞ ജനുവരിയിലാണ് അമൂല്‍ ആദ്യമായി ഒട്ടകപ്പാല്‍ വിപണിയിലെത്തിച്ചത്. 500 എംഎല്‍ ബോട്ടിലിന് 50 രൂപയായിരുന്നു അന്നത്തെ വില. ഇപ്പോള്‍ 200 എംഎല്ലിന്റെ ബോട്ടിലില്‍ ഒട്ടകപ്പാല്‍ വിപണിയിലെത്തിക്കാനാണ് അമൂലിന്റെ പദ്ധതി. ഇതിന് 25 രൂപയാണ് വില ഈടാക്കുക. ഒരാഴ്ചയ്ക്കുളളില്‍ പുതിയ കുപ്പി ഒട്ടകപ്പാല്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്ന് അമൂല്‍ മാനേജിങ് ഡയറക്ടര്‍ ആര്‍.എസ്. സോധി പറഞ്ഞു.

 

യാത്ര സുഗമമാക്കാം; ചെറുനഗരങ്ങള്‍ക്കായി വരുന്നൂ മെട്രൊലൈറ്റ് ട്രെയിനുകള്‍യാത്ര സുഗമമാക്കാം; ചെറുനഗരങ്ങള്‍ക്കായി വരുന്നൂ മെട്രൊലൈറ്റ് ട്രെയിനുകള്‍

ഗുജറാത്തിലെ ഗാന്ധിനഗറിലുളള അമൂല്‍ ഡയറിയിലാണ് പാല്‍ സംസ്‌ക്കരിച്ചെടുക്കുന്നത്. അമൂല്‍ ക്യാമല്‍ മില്‍ക്ക് എന്ന പേരിലാണ് വിപണനം. പരമാവധി മൂന്ന് ദിവസം വരെ ഈ പാല്‍ റഫ്രിജറേറ്ററില്‍ കേടുകൂടാതെ സൂക്ഷിക്കാനാകും. നേരത്തെ ഒട്ടകപ്പാലില്‍ നിന്നുളള ചോക്ലേറ്റുകള്‍ അമൂല്‍ വിപണിയിലെത്തിച്ചിരുന്നു.

 
പുതുമകള്‍ നിറച്ച് അമൂലിന്റെ ഒട്ടകപ്പാല്‍;  പുതിയ ബോട്ടില്‍  വിപണിയിലേക്ക്

ഒട്ടകപ്പാലിന്റെ ഗുണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങളാണ് ഈ സംരംഭത്തിലേക്കുളള കടന്നുവരവിന് അമൂലിന് പ്രേരകമായത്. പാല്‍, ഐസ്‌ക്രീം, ചോക്ലേറ്റ് തുടങ്ങി നിരവധി പാലധിഷ്ഠിത ഉത്പന്നങ്ങള്‍ വിപണിയില്‍ കമ്പനിയുടേതായുണ്ട്. ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് ഫെഡറേഷന്‍ ലിമിറ്റഡാണ് അമൂലിന്റെ ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ഒട്ടകപ്പാലില്‍ ഏറെ ഔഷധഗുണങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. പ്രമേഹരോഗികള്‍ക്കും അലര്‍ജിയുളളവര്‍ക്കും ഇത് നല്ലതാണെന്നാണ് വിലയിരുത്തല്‍.

Read more about: amul അമൂൽ
English summary

പുതുമകള്‍ നിറച്ച് അമൂലിന്റെ ഒട്ടകപ്പാല്‍-പുതിയ ബോട്ടില്‍ വിപണിയിലേക്ക്

Amul decided to introduce camel milk in 200 ml pet bottles. It will be availabe in the market by next week
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X