രണ്ടാം മോദി സര്‍ക്കാര്‍ 50 ദിവസം പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ വിപണിയ്ക്ക് നഷ്ടം 12 ലക്ഷം കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറി 50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വിപണിയ്ക്ക് അത്ര തിളക്കമില്ല.മോദിയുടെ രണ്ടാം വരവില്‍ കുതിച്ചുയരുമെന്ന് കരുതിയിരുന്നവരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ഓഹരി വിപണി നിലം പൊത്തുന്നകാഴ്ച്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. മാത്രമല്ല വെറും 50 ദിവസം കൊണ്ട് എങ്ങനെയാണ് 12 ലക്ഷം കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിന്നും ഒലിച്ചു പോയതെന്നും ഇതിനോടകം ചോദ്യങ്ങള്‍ ഉയരുകയാണ്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത 10 കമ്പനികളില്‍ ഒന്‍പതിന്റെയും ഓഹരി വിലയിടിഞ്ഞതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. ആകെ 'ലിസ്റ്റ്' ചെയ്ത 2,664 കമ്പനികളില്‍ 2,294 എണ്ണത്തിന്റെയും വിലയില്‍ ഇടിവുണ്ടായി. ജൂലായ് 19 വരെ സെന്‍സെക്സില്‍ ആകെ 1,800 പോയിന്റാണ് ഇടിഞ്ഞത്.

അടല്‍ പെന്‍ഷന്‍ യോജനയില്‍ പേരു ചേര്‍ക്കും മുന്‍പേ - അറിയണം ഇക്കാര്യങ്ങള്‍അടല്‍ പെന്‍ഷന്‍ യോജനയില്‍ പേരു ചേര്‍ക്കും മുന്‍പേ - അറിയണം ഇക്കാര്യങ്ങള്‍

ഉയര്‍ന്ന നികുതി സ്ലാബിലുള്ളവര്‍ക്ക് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള ബജറ്റ് പ്രഖ്യാപനവും കമ്പനികളുടെ പ്രൊമോട്ടര്‍ ഓഹരി വിഹിതം 35 ശതമാനത്തില്‍നിന്ന് 25 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദേശവും വിപണിയെ ബാധിച്ചു.ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് ആകെ വിപണിമൂല്യം 156 ലക്ഷം കോടി രൂപയായിരുന്നത് ജൂണ്‍ 19-ന് 144 ലക്ഷം കോടി രൂപയിലേക്ക് ഇടിയുകയായിരുന്നു. അറുപത് ശതമാനത്തോളം കമ്പനികള്‍ക്ക് ഓഹരിവിലയില്‍ പത്തുശതമാനത്തിലധികം ഇടിവുണ്ടായി. മൂന്നിലൊന്ന് എണ്ണത്തിന് (903) 20 ശതമാനത്തിലധികമാണ് ഇടിവ്. ബജറ്റിനു ശേഷം വിപണിയില്‍ ഇടിവുതുടരുകയാണ്. ബജറ്റിലെ ചില നിര്‍ദേശങ്ങളാണ് തിരിച്ചടിയായത്. ട്രസ്റ്റുകളുടെ രൂപത്തിലുള്ള വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ക്ക് അതിസമ്പന്ന നികുതി ഏര്‍പ്പെടുത്തിയതാണ് ഇതില്‍ പ്രധാനം. ഇതോടെ ഇവര്‍ കൂട്ടത്തോടെ വിപണിയില്‍നിന്നു പിന്‍മാറുകയാണ്.

രണ്ടാം മോദി സര്‍ക്കാര്‍ 50 ദിവസം പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ വിപണിയ്ക്ക് നഷ്ടം 12 ലക്ഷം കോടി രൂപ

ജൂലായില്‍ ഇതുവരെ 7712 കോടി രൂപയുടെ ഓഹരികളാണ് വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്. 'ലിസ്റ്റ്'ചെയ്ത കമ്പനികളില്‍ പൊതു ഓഹരിപങ്കാളിത്തം 35 ശതമാനമാക്കണമെന്ന ശുപാര്‍ശയാണ് മറ്റൊന്ന്. രാജ്യത്തെ വളര്‍ച്ചനിരക്ക് കുറയുമെന്ന റിപ്പോര്‍ട്ടുകളും ബാധിച്ചു.'നിഫ്റ്റി'യിലും സ്ഥിതി വ്യത്യസ്തമല്ല. മൂന്നില്‍ രണ്ടുഭാഗം കമ്പനികളുടെയും ഓഹരികള്‍ അതിന്റെ 52 ആഴ്ചത്തെ ഉയര്‍ന്നനിലയില്‍നിന്ന് പത്തുശതമാനത്തിലധികം താഴെയാണ് ഇപ്പോഴുള്ളത്.

വോഡാഫോണ്‍ ഐഡിയ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ജിഐസി തുടങ്ങിയ ഓഹരികള്‍ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ജെറ്റ് എയര്‍വെയ്സ്, പി.സി ജ്വല്ലര്‍, റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍, റിലയന്‍സ് ക്യാപിറ്റല്‍, ജെയിന്‍ ഇറിഗേഷന്‍ സിസ്റ്റംസ്, ഡിഎച്ച്എഫ്എല്‍, റിലയന്‍സ് പവര്‍ ഇന്ത്യബുള്‍സ് ഇന്റഗ്രേറ്റഡ് സര്‍വീസസ്, ജയ്പ്രകാശ് അസോസിയേറ്റ്സ്, സിജി പവര്‍, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ 40 മുതല്‍ 70 ശതമാനംവരെ ഇടിഞ്ഞു..

English summary

രണ്ടാം മോദി സര്‍ക്കാര്‍ 50 ദിവസം പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ വിപണിയ്ക്ക് നഷ്ടം 12 ലക്ഷം കോടി രൂപ

As Modi 2 point 0 hits half century mark D Street counts Rs 1200000 crore loss
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X