ടൂറിസ്റ്റുകള്‍ക്ക് ഇനി ധൈര്യമായി ശ്രീലങ്കയില്‍ പോവാം;ഇന്ത്യക്ക് വിസ ഓണ്‍ അറൈവല്‍ ശ്രീലങ്ക അനുവദിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയെയും ചൈനയേയും വിസ ഓണ്‍ അറൈവല്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി ശ്രിലങ്ക. ഈസ്റ്റര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പദ്ധതി, ടൂറിസം ഉള്‍പ്പടെയുള്ള മേഖല പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ആരംഭിച്ചത്. ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന 39 ഓളം രാജ്യങ്ങള്‍ക്കായി ശ്രീലങ്ക വിസ ഓണ്‍ അറൈവല്‍ സ്‌കീം അനുവദിച്ച് തുടങ്ങും.

ടൂറിസ്റ്റുകള്‍ക്ക് ഇനി ധൈര്യമായി ശ്രീലങ്കയില്‍ പോവാം;ഇന്ത്യക്ക് വിസ ഓണ്‍ അറൈവല്‍ ശ്രീലങ്ക അനുവദിച്ചു

ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, കംബോഡിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, പോളണ്ട്, പോര്‍ച്ചുഗല്‍ , റൊമാനിയ, സ്ലൊവാക് റിപ്പബ്ലിക്, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, കാനഡ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ്, മലേഷ്യ, തായ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നി രാജ്യങ്ങള്‍ക്കാണ് വിസ ഓണ്‍ അറൈവല്‍ സ്‌കീം അനുവദിക്കുക

എന്നാല്‍ ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ, ഫിന്‍ലാന്‍ഡ്, ഐസ്ലാന്റ്, ഫിലിപ്പൈന്‍സ്, റഷ്യ, ചൈന, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവ ഉള്‍പ്പെടുന്ന അധിക രാജ്യങ്ങളിലേക്ക് സൗജന്യ വിസ നല്‍കാന്‍ ഇന്നലെ ശ്രീലങ്ക മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.ഏഴ് ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് 2019 തുടങ്ങിയത് മുതല്‍ ദ്വീപ് രാഷ്ട്രം സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം ആകെ നാലര ലക്ഷം ഇന്ത്യക്കാര്‍ ശ്രീലങ്ക സന്ദര്‍ശിച്ചതായും കണക്കുകള്‍ പറയുന്നു.

ഒപ്പോ ഔട്ട്; ഇനി മുതല്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ മലയാളിയുടെ ബൈജൂസ്ഒപ്പോ ഔട്ട്; ഇനി മുതല്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ മലയാളിയുടെ ബൈജൂസ്

രാജ്യത്തേക്ക് വിനോദസഞ്ചാരികളുടെ വരവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വലിയ സംരംഭത്തിന്റെ ഭാഗമായിരുന്നു വിസ ഓണ്‍ അറൈവല്‍ പദ്ധതി. ഇക്കഴിഞ്ഞ ഈസറ്ററിന് ലോകത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ 258 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കയുടെ ടൂറിസം മേഖലയില്‍ ഇക്കാലയളവില്‍ 7.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.

English summary

ടൂറിസ്റ്റുകള്‍ക്ക് ഇനി ധൈര്യമായി ശ്രീലങ്കയില്‍ പോവാം;ഇന്ത്യക്ക് വിസ ഓണ്‍ അറൈവല്‍ ശ്രീലങ്ക അനുവദിച്ചു

indian tourist to get on arrival visa in sri lanka
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X