നിസ്സാൻ വൻ തകർച്ചയിൽ; 12,500 ജീവനക്കാർക്ക് ഉടൻ ജോലി പോകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജപ്പാനീസ് വാഹന നിര്‍മാതാക്കളായ നിസ്സാൻ മോട്ടോഴ്സ് 10 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ. നഷ്ട്ടത്തിലായ കമ്പനി ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ജീവനക്കാരെ വെട്ടിച്ചുരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ ജീവനക്കാരിൽ പത്തിലൊന്ന് തൊഴിലാളികളെ കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കൂടാതെ കാർലോസ് ഘോസ്ൻ സിഇഒ ആയിരുന്നപ്പോൾ വർദ്ധിച്ച ചെലവുകൾ നിയന്ത്രിക്കാൻ ചില പ്ലാന്റ് അടച്ചുപൂട്ടാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.

 

നിസ്സാന്റെ ത്രൈമാസ ലാഭം തകർന്നതിനെ തുടർന്നാണ് വ്യാഴാഴ്ച പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. മന്ദഗതിയിലുള്ള വിൽപ്പനയും വർദ്ധിച്ചു വരുന്ന ചെലവുമാണ് കമ്പനി നേരിടുന്ന പ്രതിസന്ധി. ജപ്പാനിലെ രണ്ടാം നമ്പർ വാഹന നിർമാതാക്കളാണ് ഇപ്പോൾ തകർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. നിസ്സാന്റെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് എത്തിയിരിക്കുന്നത്.

ജോലി നഷ്ട്ടപ്പെട്ടോ? കാശിന്റെ കാര്യം ഓർത്ത് ടെൻഷൻ വേണ്ട; ചെയ്യേണ്ടത് ഇത്രമാത്രം

നിസ്സാൻ വൻ തകർച്ചയിൽ; 12,500 ജീവനക്കാർക്ക് ഉടൻ ജോലി പോകും

യുഎസിലും യൂറോപ്പിലും കമ്പനിയുടെ വാഹന വില്പനയില്‍ കനത്ത ഇടിവുണ്ടായിരുന്നു. സാമ്പത്തിക തിരിമറിയെതുടര്‍ന്ന് മുന്‍ തലവനായിരുന്ന കാര്‍ലോസ് ഘോഷിനെ അറസ്റ്റ് ചെയ്തതും കമ്പനിയെ ബാധിച്ചു. 2023 മാർച്ചോടെ നിസ്സാൻ ആഗോളതലത്തിൽ കുറഞ്ഞത് 12,500 ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 2009 ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറയ്ക്കലാണിത്. കൂടാതെ വിദേശ രാജ്യങ്ങളിലുള്ള ഉത്പാദനം കുറഞ്ഞ പ്ലാന്റുകളും അടച്ചുപൂട്ടും.

ഇന്ത്യയിൽ നിസ്സാനിൽ ജോലി ചെയ്യുന്ന 1700 പേര്‍ക്ക് ജോലി പോകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇന്ത്യയിലുള്ള കമ്പനിയിലെ ജീവനക്കാരില്‍ 13.5 ശതമാനം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. വിവിധ രാജ്യങ്ങളിലായി 6,400 പേരോട് ഇതിനകം പിരിഞ്ഞു പോകാന്‍ കമ്പനി ആവശ്യപ്പെട്ടു കഴിഞ്ഞു.

ഐടിക്കാ‍ർക്ക് നോ രക്ഷ; ഈ ആറ് കമ്പനികളിൽ ഇനി ജോലിയില്ല!!!

malayalam.goodreturns.in

English summary

നിസ്സാൻ വൻ തകർച്ചയിൽ; 12,500 ജീവനക്കാർക്ക് ഉടൻ ജോലി പോകും

Japanese automaker Nissan Motors on the biggest crisis in 10 years. The loss-making company is planning to cut staff to cover the cost. Read in malayalam.
Story first published: Friday, July 26, 2019, 15:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X