വുഡ്‌ലാന്റ് ബെല്‍റ്റ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് വ്യാജന്‍; സ്‌നാപ്ഡീലിനെതിരെ കേസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോട്ട, രാജസ്ഥന്‍: ഓണ്‍ലൈനില്‍ സാധനങ്ങള്‍ ബുക്ക് ചെയ്ത ഉപഭോക്താവിന്റെ വീട്ടിലെത്തിയത് വ്യാജ ഉല്‍പ്പന്നങ്ങള്‍. ഇതിനെതിരേ ഉപഭോക്താവ് നല്‍കിയ പരാതിയില്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ സ്‌നാപ്ഡീല്‍ സ്ഥാപകര്‍ക്കെതിരേ പോലിസ് കേസെടുത്തു. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവും ബിസിനസുകാരനുമായ ഇന്ദര്‍മോഹന്‍ സിംഗ് ഹണി നല്‍കിയ പരാതിയിലാണ് സ്‌നാപ്ഡീല്‍ ഉടമകളായ കുനാല്‍ ബഹലിനും രോഹിത് ബന്‍സാലിനുമെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

ഇനി അധികം കാത്തിരിക്കേണ്ട ; വാട്‌സാപ്പ് വഴി പണം ഈ വര്‍ഷമെത്തും

ഐപിസി 420 പ്രകാരം കേസ്

ഐപിസി 420 പ്രകാരം കേസ്

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420 വകുപ്പ് പ്രകാരം വഞ്ചനാ കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ജൂലൈ 17ന് വുഡ്‌ലാന്റിന്റെ ബെല്‍റ്റും വാലറ്റും സ്‌നാപ്ഡീലില്‍ ഓര്‍ഡര്‍ ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനായി തന്നെ മുന്‍ കൂട്ടി പണം അടയ്ക്കുകയും ചെയ്തു. എന്നാല്‍ വുഡ്‌ലാന്റിന്റെ ബെല്‍റ്റിനും പഴ്‌സിനും പകരം വ്യാജ ഉല്‍പ്പന്നങ്ങളാണ് തനിക്ക് ലഭിച്ചതെന്നുമാണ് ഇദ്ദേഹത്തിന്റെ പരാതി.

ഒറിജിനല്‍ വ്യാജന്‍

ഒറിജിനല്‍ വ്യാജന്‍

വീട്ടിലെത്തിയ സാധനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവയ്ക്ക് ഗുണനിലവാരം ഇല്ലെന്നും തട്ടിപ്പാണെന്നും സംശയമുദിച്ചു. ഇതേത്തുടര്‍ന്ന് വുഡ്‌ലാന്റിന്റെ ഷോറൂമിലെത്തി അവിടെയുള്ളവരെ കൊണ്ട് പരിശോധിപ്പിച്ചപ്പോഴാണ് ഇവ കമ്പനിയുടെ ഉല്‍പ്പന്നമല്ലെന്നും വാജനാണെന്നും ബോധ്യമായത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹം നഗരത്തിലെ ഗുമന്‍പുര പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

സ്‌നാപ്ഡീല്‍ ഉടമകള്‍ക്കെതിരേ

സ്‌നാപ്ഡീല്‍ ഉടമകള്‍ക്കെതിരേ

സംഭവത്തില്‍ സ്‌നാപ്ഡീല്‍ സിഇഒ കുനാല്‍ ബഹലിനും സിഒഒ രോഹിത് ബന്‍സാലിനുമെതിരായ പരാതി അന്വേഷിക്കാന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് ചുമതല നല്‍കിയിരിക്കുകയാണ് പോലിസ്. ഇതിനു മുമ്പും സ്‌നാപ്ഡീലില്‍ നിന്ന് തനിക്ക് ഇത്തരം ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പറഞ്ഞു.

വാച്ച് നല്‍കാതെ പറ്റിച്ചു

വാച്ച് നല്‍കാതെ പറ്റിച്ചു

ഏതാനും മാസം മുമ്പ് സ്‌നാപ്ഡീലില്‍ റിസ്റ്റ് വാച്ചിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ ഏതാനും ദിവസം കഴിഞ്ഞ് ഓര്‍ഡര്‍ ചെയ്ത വാച്ച് വീട്ടിലെത്തിയിട്ടുണ്ടെന്നു എസ്എംഎസ് ലഭിച്ചെങ്കിലും വാച്ച് എത്തിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഇതിനെതിരേ പരാതി നല്‍കിയപ്പോള്‍ അടച്ച പണം സ്‌നാപ്ഡീല്‍ അധികൃതര്‍ റീഫണ്ട് ചെയ്തുതരികയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനു മുമ്പും പരാതികള്‍

ഇതിനു മുമ്പും പരാതികള്‍

ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ നേരത്തേയും ഇന്ത്യയില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഓണ്‍ലൈനിലൂടെ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ വ്യാപകമായ കൃത്രിമം കാണിക്കുന്നുവെന്ന പരാതിയിയില്‍ സ്‌നാപ്ഡീലിനു പുറമെ ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനുമെതിരേ ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഡയരക്ട് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളായ ആംവേ, ഒറിഫ്‌ളെയിം, മോഡികെയര്‍ തുടങ്ങിയവയുടെ ഉല്‍പ്പന്നങ്ങള്‍ അവരുടെ അനുവാദമില്ലാതെ വില്‍ക്കരുതെന്നായിരുന്നു കോടതി ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കിയ കര്‍ശന നിര്‍ദ്ദേശം.

ഉല്‍പ്പന്നങ്ങളില്‍ കൃത്രിമം

ഉല്‍പ്പന്നങ്ങളില്‍ കൃത്രിമം

തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ വ്യാപകമായ കൃത്രിമം കാണിച്ച് ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്തുന്നതായി കമ്പനികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ ഇടപെടല്‍. പരാതിയെ തുടര്‍ന്ന് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ വെയര്‍ഹൗസുകളില്‍ നടത്തിയ പരിശോധനയില്‍ വന്‍ തട്ടിപ്പുകള്‍ നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങളുടെ എക്‌സ്പയറി ഡേറ്റ് മാറ്റിയും ഉല്‍പ്പന്നങ്ങളുടെ വില കൂട്ടിയിട്ടും കമ്പനിയുടെ പേരുകളില്‍ മാറ്റം വരുത്തിയും ഉല്‍പ്പന്നങ്ങളുടെ കോഡുകളും സീലുകളും മായ്ച്ചുമൊക്കെയാണ് ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നീ കമ്പനികള്‍ ഇവ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തുന്നതെന്നായിരുന്നു കണ്ടെത്തല്‍.

വ്യാജ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍

വ്യാജ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍

ഇങ്ങനെ കൃത്രിമം വരുത്തിയ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഓണ്‍ലൈനില്‍ വില്‍ക്കുന്നുവെന്നായിരുന്നു കമ്പനികളുടെ പരാതി. ഇതു മൂലം തങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാകുന്നതായും കമ്പനികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കമ്പനികളുടെ അനുവാദമില്ലാതെ അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് വ്യാപാര കരാറിന്റെ ലംഘനമായി പരിഗണിക്കുമെന്നായിരുന്നു താല്‍ക്കാലിക ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയത്. കമ്പനികളുടെ പേരിലും ലോഗോയിലും ഉല്‍പ്പന്നങ്ങളുടെ ഇമേജുകളിലും മാറ്റങ്ങള്‍ വരുത്തി വില്‍പ്പന നടത്തുന്നത് ഉപഭോക്താക്കളെയും കമ്പനികളെയും ഒരു പോലെ വഞ്ചിക്കുന്ന നടപടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

English summary

വുഡ്‌ലാന്റ് ബെല്‍റ്റ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് വ്യാജന്‍; സ്‌നാപ്ഡീല്‍ സ്ഥാപകര്‍ക്കെതിരേ കേസ്

Police Case Against Snapdeal founders
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X