വിസ്താര വിമാനത്തിൽ ഇനി യാത്രക്കാർക്ക് കുപ്പി വെള്ളം കിട്ടില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാ​ഗമായി വിസ്താര എയർലൈൻസിൽ യാത്രക്കാർക്ക് ഇനി പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നൽകില്ല. നൽകുന്നത് നിർത്താൻ ഒരുങ്ങുന്നു. 200 മില്ലി ലിറ്റർ വലിപ്പമുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഫ്ലൈറ്റുകളിൽ നിന്ന് നീക്കം ചെയ്യാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 16 ന് ഡൽഹി - മുംബൈ സർവ്വീസ് നടത്തുന്ന വിമാനത്തിലാണ് പുതിയ പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. വരും ആഴ്ചകളിൽ എയർലൈനിന്റെ ശൃംഖലയിലുടനീളമുള്ള എല്ലാ വിമാനങ്ങളിലേക്കും ഘട്ടംഘട്ടമായി പദ്ധതിയ വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

 

എക്കണോമി ക്ലാസ് യാത്രക്കാർക്ക് വെള്ളം നൽകിയിരുന്ന പ്ലാസ്റ്റിക് ​ഗ്ലാസുകൾക്ക് പകരം പേപ്പർ കപ്പുകളും വിസ്താരയിൽ ഉപയോ​ഗിച്ച് തുടങ്ങി.
കഴിഞ്ഞ രണ്ട് മാസങ്ങളായി വിസ്താര സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകളും ഉപയോഗവും കുറച്ചിരുന്നു. ഈ വർഷം പ്ലാസ്റ്റിക് ഉപയോ​ഗം 50 ശതമാനം കുറയ്ക്കാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്. കുറഞ്ഞ പ്ലാസ്റ്റിക്ക് ഉപയോഗത്തോടെ യാത്രക്കാർക്ക് വിമാനത്തിൽ സേവനങ്ങൾ വാ​ഗ്ദാനം ചെയ്യുന്നതിലാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.

205 യാത്രക്കാരുമായി പോയ ഒമാൻ എയർ വിമാനം മുംബൈയിൽ അടിയന്തരമായി തിരിച്ചിറക്കി

വിസ്താര വിമാനത്തിൽ ഇനി യാത്രക്കാർക്ക് കുപ്പി വെള്ളം കിട്ടില്ല

നേരത്തേ പുകയില ഉത്പന്നങ്ങളും വിസ്താര വിമാനത്തിൽ നിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍നിന്ന് ഡൽ​ഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ഇന്ധനക്കുറവ് മൂലം അടിയന്തരമായി ലക്നൗവില്‍ ഇറക്കിയിരുന്നു. അഞ്ച് മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രം അവശേഷിക്കെയാണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. സംഭവത്തില്‍ പൈലറ്റിനെതിരെ നടപടിയെടുത്തതായും വിസ്താര അറിയിച്ചിരുന്നു.

ഭാഗ്യം കൊണ്ടാണ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. പൈലറ്റുമാരുടെ അശ്രദ്ധയ്ക്ക് വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ബസിൽ നിൽക്കുന്നത് പോലെ ഇനി വിമാനങ്ങളിലും നിന്ന് യാത്ര ചെയ്യാം; നിരക്ക് കുറവ്, കൂടുതൽ പേർക്ക് അവസരം

malayalam.goodreturns.in

Read more about: vistara വിസ്താര
English summary

വിസ്താര വിമാനത്തിൽ ഇനി യാത്രക്കാർക്ക് കുപ്പി വെള്ളം കിട്ടില്ല

Vistara airlines will remove 200 ml of plastic water bottles from its flights. Read in malayalam
Story first published: Friday, July 26, 2019, 17:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X