സാമ്പത്തിക പ്രതിസന്ധിയാൽ നട്ടം തിരിയുന്ന ബിഎസ്എൻഎൽ, ജീവനക്കാരോടും ചെലവ് ചുരുക്കാൻ ആവശ്യപ്പെട്ടു. ആഭ്യന്തര, അന്തർദേശീയ വിമാന യാത്രകളിൽ ഇക്കോണമി ക്ലാസ്സ് ടിക്കറ്റെടുത്ത് യാത്ര ചെയ്യാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ ഇപ്പോഴത്തെ സാമ്പത്തിക സമ്മർദ്ദം കാരണമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
മുൻകൂർ അനുമതി
എന്നിരുന്നാലും, ബിഎസ്‌എൻഎൽ സിഎംഡിയുടെ മുൻകൂർ അനുമതിയുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്ക് ഉയർന്ന ക്ലാസിൽ യാത്ര ചെയ്യാമെന്നും ജൂലൈ 26ന് കമ്പനി പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. നിലവില്‍ ബിഎസ്എന്‍എലും എംടിഎന്‍എലും കൂടുതല്‍ പണം ചിലവഴിക്കുന്നത് ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും നല്‍കാനാണ്. അതിനാൽ ജീവനക്കാരുടെ എണ്ണം കുറക്കുന്നതിനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്നും 58 ആക്കാനും പദ്ധതിയുണ്ട്.
ബിഎസ്എൻഎല്ലിന്റെ കടം
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന് 2015-16 സാമ്പത്തിക വർഷത്തിൽ 4,859 കോടി രൂപയായിരുന്നു നഷ്ടം. എന്നാൽ 2016-17 കാലയളവിൽ ഇത് 4,793 കോടി രൂപയായി. പിന്നീട് 2017-18 സാമ്പത്തിക വർഷം 7,993 കോടി രൂപയായി ഉയർന്നു. ഈ വർഷം ബിഎസ്എൻഎല്ലിന്റെ നഷ്ടം 14,202 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ബിഎസ്എൻഎല്ലിന്റെ തകർച്ചയ്ക്ക് കാരണം
ടെലികോം മേഖലയിലെ കടുത്ത മത്സരവും, ഉയർന്ന സ്റ്റാഫ് ചെലവ്, ഡാറ്റാ കേന്ദ്രീകൃത ടെലികോം വിപണിയിലെ 4 ജി സേവനങ്ങളുടെ അഭാവം (കുറച്ച് സ്ഥലങ്ങളിലൊഴികെ) എന്നിവയാണ് ബിഎസ്എൻഎലിന്റെ തകർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് കഴിഞ്ഞ ദിവസം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്.
ജിയോയുടെ പണി
മൂന്ന് സ്വകാര്യ ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവയെക്കാളും നെറ്റ്വർക്ക് കവറേജ്, ശേഷി, ഗുണനിലവാരം തുടങ്ങിയ കാര്യങ്ങളിൽ ഏറെ പിന്നിലാണ് ബിഎസ്എൻഎൽ. ജിയോയുടെ പുതിയ ഫൈബർ അധിഷ്‌ഠിത ബ്രോഡ്‌ബാൻഡ് സേവനങ്ങൾ കൂടി നടപ്പിലാക്കുന്നതോടെ ബിഎസ്‌എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് ബിസിനസിനെയും ബാധിക്കാനിടയുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
