ഇന്ധനത്തിന്റെ വില കുറഞ്ഞതോടെ ജൂലൈയിൽ വിമാന ടിക്കറ്റുകളുടെ നിരക്ക് കുത്തനെ കുറഞ്ഞു. വിവിധ യാത്രാ വെബ്‌സൈറ്റുകളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. പുതിയ വിമാനങ്ങളുടെ എണ്ണം കൂട്ടിയതും അവസാന നിമിഷം ടിക്കറ്റ് വിൽപ്പനകൾ വർദ്ധിച്ചതും, പാകിസ്ഥാൻ വ്യോമാതിർത്തി തുറക്കലുമൊക്കെ വിമാന ടിക്കറ്റുകളുടെ നിരക്ക് കുറയാൻ കാരണമായി.
ആഭ്യന്തര സർവ്വീസ്
ആഭ്യന്തര റൂട്ടുകളിൽ ജൂലൈയിൽ ശരാശരി വൺവേ വിമാന ടിക്കറ്റ് നിരക്ക് കഴിഞ്ഞ വർഷത്തേതിനേക്കാൾ 40 ശതമാനം വരെ കുറവാണെന്ന് ഓൺലൈൻ ട്രാവൽ പോർട്ടലായ ഇക്സിഗോയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. മുംബൈ-ഹൈദരാബാദ് നിരക്ക് 39 ശതമാനവും മുംബൈ-ചെന്നൈ നിരക്ക് 62 ശതമാനവും മുംബൈ-ബെംഗളൂരു നിരക്ക് 33 ശതമാനവും കുറഞ്ഞു. പ്രധാന ആഭ്യന്തര റൂട്ടുകളായ ഡൽഹി-മുംബൈ, ദില്ലി-ഹൈദരാബാദ് എന്നിവയുടെ നിരക്ക് കഴിഞ്ഞ വർഷത്തേതിൽ നിന്ന് നേരിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈയിലെ ശരാശരി ഡൽഹി - മുംബൈ നിരക്ക് 1.31 ശതമാനം ഇടിഞ്ഞപ്പോൾ മുംബൈ - ഡൽഹി നിരക്ക് 1.8 ശതമാനം കുറഞ്ഞു.
എന്തുകൊണ്ട്?
ആഭ്യന്തര റൂട്ടുകളിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. ഈ വർഷം എടിഎഫ് വിലയിൽ സ്ഥിരത കൈവരിച്ചതാണ് വില കുറയാൻ കാരണം. മൺസൂണായിതിനാൽ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുറയുന്നത് സാധാരണയാണെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര സർവ്വീസുകൾ
പ്രധാന അന്താരാഷ്ട്ര സർവ്വീസുകളുടെ നിരക്കും കുറഞ്ഞിട്ടുണ്ട്. യാത്ര വെബ്സൈറ്റിന്റെ റിപ്പോർട്ട് പ്രകാരം ജൂലൈയിൽ ശരാശരി മുംബൈ-ബാങ്കോക്ക് വിമാന നിരക്ക് 34.58 ശതമാനം ഇടിഞ്ഞു. ശരാശരി മുംബൈ - സിംഗപ്പൂർ നിരക്കിൽ 9.88 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. കൊൽക്കത്ത - ദുബായ് നിരക്ക് മെയ് മാസത്തിലെ ശരാശരി നിരക്കായ 18,113 രൂപയിൽ നിന്ന് ഈ മാസം 10,742 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇതേ കാലയളവിൽ ന്യൂ ഡൽഹി - ബാങ്കോക്ക് നിരക്ക് 16,740 രൂപയിൽ നിന്ന് 7,712 രൂപയായും കുറഞ്ഞു.
പാക്കിസ്ഥാൻ വ്യോമാതിർത്തി തുറന്നു
സിവിലിയൻ വിമാനങ്ങൾക്കായി ജൂലൈ 16 മുതൽ പാകിസ്ഥാൻ വ്യോമാതിർത്തി തുറന്നതും വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള നിരക്ക് കുറയ്ക്കാൻ സഹായിച്ചു. കാരണം വ്യോമാതിർത്തി തുറന്നതോടെ വിമാനക്കമ്പനികൾക്ക് ദീർഘനേരം വഴിമാറി പോകേണ്ട ആവശ്യമില്ല. ഇത് കമ്പനികൾക്ക് വലിയ ഇന്ധന ലാഭം നൽകുന്ന കാര്യമാണ്. നിരോധനം നീക്കിയ ശേഷം ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ചില അന്താരാഷ്ട്ര റൂട്ടുകളുടെ നിരക്ക് 35 മുതൽ 40% കുറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
