ട്രെയിൻ യാത്രക്കാർക്കും പണി കിട്ടും; ഐആര്‍സിടിസി ഇ-ടിക്കറ്റ് നിരക്ക് ഉടൻ കൂട്ടാൻ പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഇനി മുതല്‍ ട്രെയിന്‍ യാത്ര ചെലവേറിയതാവും ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി)യുടെ ഓണ്‍ലൈന്‍ ബുക്കിങ് വഴിയുള്ള ഇ-ടിക്കറ്റുകള്‍ക്കും വില വര്‍ധിച്ചേക്കും. മാത്രമല്ല നേരത്തെ ഇ-ടിക്കറ്റുകള്‍ക്കുണ്ടായിരുന്ന സര്‍വീസ് ചാര്‍ജ് വീണ്ടും തിരിച്ച് വരും. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്നു വര്‍ഷം മുന്‍പ് ഇത് നീക്കം ചെയ്തിരുന്നു. ഇതോടെ ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ് തങ്ങളുടെ കീശ കീറുമോ എന്ന ആശങ്കയിലാണ് ട്രെയിന്‍ യാത്രക്കാര്‍.

 

രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വര്‍ധനവ്; കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം 27 ശതമാനമായി ഉയര്‍ന്നുരാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വര്‍ധനവ്; കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം 27 ശതമാനമായി ഉയര്‍ന്നു

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനുള്ള സംവിധാനം പുന സ്ഥാപിക്കാന്‍ ഐആര്‍സിടിസിറെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി.അതേ സമയം സര്‍വീസ് ചാര്‍ജ് ആയി ഈടാക്കുന്നത് നേരത്തെയുണ്ടായിരുന്ന തുക തന്നെ ആയിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിദഗ്ധ അതോറിറ്റി പഠനം നടത്തിയ ശേഷം മാത്രമേ തീരുമാനമാകൂ. മാത്രല്ല ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം മാത്രമേ ആകാവൂ എന്ന് ധനമന്ത്രാലയത്തില്‍ നിന്നും പ്രത്യേക നിര്‍ദ്ദേശമുണ്ട്

 
ട്രെയിൻ യാത്രക്കാർക്കും പണി കിട്ടും; ഐആര്‍സിടിസി ഇ-ടിക്കറ്റ് നിരക്ക് ഉടൻ കൂട്ടാൻ പദ്ധതി

സേവന നിരക്കുകള്‍ നിര്‍ത്തലാക്കിയ ശേഷം, 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍സിടിസി ഇന്റര്‍നെറ്റ് ടിക്കറ്റിംഗ് വരുമാനത്തില്‍ 26 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി അധികൃതര്‍ പറയുന്നു.എല്ലാ നോണ്‍ എസി ഇ ടിക്കറ്റിനും 20 ഡോളറും ഓരോ എസി ടിക്കറ്റിനും 40 ഡോളറും ഐആര്‍സിടിസി ഈടാക്കുന്നു.നേരത്തെ നോണ്‍ എസി ഇ-ടിക്കറ്റിന് 20 രൂപയും എസി ടിക്കറ്റിന് 40 രൂപയുമാണ് സര്‍വീസ് ചാര്‍ജായി ഈടാക്കിയിരുന്നത്. കൂടുതല്‍ സീറ്റുകള്‍ തത്കാലിലേക്കു മാറ്റിയും പ്രീമിയം തത്കാല്‍ നടപ്പാക്കിയും ഓരോ വര്‍ഷവും 'തത്കാല്‍' വരുമാനം വര്‍ധിക്കുന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2011 മുതലുള്ള 9 വര്‍ഷം കൊണ്ടു തല്‍കാല്‍ ടിക്കറ്റ് വില്‍പനയിലൂടെ റെയില്‍വേ അക്കൗണ്ടിലെത്തിയതു 10729 കോടി രൂപയാണ്.

എസി കോച്ചുകളില്‍ കുറഞ്ഞത് 100 രൂപയും കൂടിയത് 500 രൂപയുമാണു തല്‍കാല്‍ ടിക്കറ്റിനു അധികമായി നല്‍കേണ്ടത്. സെക്കന്‍ഡ് ക്ലാസില്‍ 10 മുതല്‍ 15വരെ ശതമാനം നിരക്ക് വര്‍ധനയുണ്ടാകും. 2011-ല്‍ വരുമാനം 729 കോടിയായിരുന്നെങ്കില്‍ ഈ വര്‍ഷം ഇതു 1459 കോടിയായി ഉയര്‍ന്നു. 22 വര്‍ഷം മുന്‍പ് 1997-ലാണു റെയില്‍വേ തത്കാല്‍ ടിക്കറ്റ് ഏര്‍പ്പെടുത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളില്‍ മാത്രമായിരുന്നു ആദ്യം ഈ സംവിധാനമുണ്ടായിരുന്നത്.

English summary

ഐആര്‍സിടിസി ഇ-ടിക്കറ്റുകള്‍ക്കും വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു

Train ticket booking through IRCTC to get costlier
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X