എയർടെൽ ചെയർമാൻ സുനിൽ മിത്തലിന്റെ ശമ്പളം കൂട്ടാൻ അനുമതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ പ്രമുഖ ടെലികോം സേവദാതാവായ ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തലിനും സിഇഒ ഗോപാൽ വിറ്റലിനും 2018-19ൽ നൽകിയ അധിക വേതനം നിലനിർത്താൻ ഓഹരി ഉടമകളുടെ അനുമതി ലഭിച്ചു. ഓഗസ്റ്റ് 14 ന് നടന്ന വാർഷിക പൊതുയോഗത്തിൽ (എജിഎം) 88 ശതമാനം ഓഹരിയുടമകളും അധിക വേതനം നൽകാൻ അനുമതി നൽകിയപ്പോൾ 11.7 ശതമാനം പേർ ഇതിനെതിരെ വോട്ട് ചെയ്തു. തുടർന്ന് പ്രമേയം ഭൂരിപക്ഷം നോക്കി അംഗീകരിക്കുകയായിരുന്നു.

 

എന്നാൽ പൊതു സ്ഥാപനങ്ങളുടെ വിഭാഗത്തിൽ 52 ശതമാനം വോട്ടർമാർ മാത്രമാണ് ഈ നിർദ്ദേശത്തെ പിന്തുണച്ചത്. പൊതു സ്ഥാപനേതര വിഭാഗത്തിൽ 99.9 ശതമാനം പേരും നിർദ്ദേശത്തെ അനുകൂലിച്ചു. വിറ്റലിനും 88.6 ശതമാനം വോട്ടുകൾ അനുകൂലമായി ലഭിച്ചു, 11.3 ശതമാനം പേർ എതിരായും വോട്ട് രേഖപ്പെടുത്തി.

എയർടെൽ ചെയർമാൻ സുനിൽ മിത്തലിന്റെ ശമ്പളം കൂട്ടാൻ അനുമതി

കമ്പനി നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള പരിധിയേക്കാൾ 21.19 കോടി രൂപയാണ് 2018-19 ലെ മിത്തലിന്റെ പ്രതിഫലം എന്ന് എജിഎമ്മിന്റെ അജണ്ടയുടെ രൂപരേഖയിൽ കമ്പനി ജൂലൈയിൽ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, 2016 ഓഗസ്റ്റ് 19 ന് ഓഹരി ഉടമകൾ അംഗീകരിച്ച പരിധിക്കുള്ളിലാണ് പ്രതിഫലം. ഇതനുസരിച്ച് ആഗസ്റ്റ് 14 ന് നടന്ന എജിഎമ്മിൽ ഭാരതി എയർടെൽ ഈ നിർദ്ദേശത്തിനും മറ്റ് വസ്തുക്കൾക്കും അനുമതി തേടുകയായിരുന്നു.

മിത്തലിന് നൽകിയ ആകെ പ്രതിഫലം ഏകദേശം 31 കോടി രൂപയാണ്. വിറ്റലിന് 20.9 കോടി രൂപയും. ജിയോയുടെ കടന്നു വരവും തുടർന്നുണ്ടായ താരിഫ് യുദ്ധം മൂലമാണ് ഭാരതി എയർടെല്ലിന്റെ വരുമാനവും ലാഭവും കുറഞ്ഞത്.

malayalam.goodreturns.in

Read more about: airtel എയർടെൽ
English summary

എയർടെൽ ചെയർമാൻ സുനിൽ മിത്തലിന്റെ ശമ്പളം കൂട്ടാൻ അനുമതി

At its annual general meeting (AGM) on August 14, 88 percent of shareholders voted against it, while 11.7 percent voted against it. Read in malayalam.
Story first published: Saturday, August 17, 2019, 16:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X